ബംഗളൂരു: യാത്രക്കാർക്ക് സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കി കർണാടക ആർടിസി. പൂന ആസ്ഥാനമായ സ്വകാര്യ കന്പനിയുമായി ചേർന്നാണ് ആർടിസി പുതിയ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം അടുത്ത മാസം നടപ്പാക്കും.
ബസിൽ വൈഫൈ ഉപയോഗിക്കുന്നതിനായി യാത്രക്കാർക്ക് പാസ്വേഡ് നല്‍കും. ഈ പാസ് വേഡ് ഉപയോഗിച്ച് മൊബൈലിൽ ഇൻറർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. ദിവസം 10 എംബി ഡാറ്റ മാത്രമേ സൗജന്യമായി ഉപയോഗിക്കാനാവൂ. 10 എംബി കഴിഞ്ഞാൽ നെറ്റ് കണക്ഷൻ തനിയെ വിച്ഛേദിക്കപ്പെടും. പിന്നീട് ആ ദിവസം ഇതേ നന്പരിൽ ഇൻറർനെറ്റ് ലഭിക്കില്ല.
കർണാടക ആർടിസിക്ക് ആകെ 8,800 ബസുകളാണുള്ളത്. ആദ്യഘട്ടത്തിൽ 1540 ഓർഡിനറി ബസുകളിലും എണ്‍പതോളം വോൾവോ, കൊറോണ, രാജഹംസ ബസുകളിലുമാണ് വൈഫൈ സംവിധാനം ഏർപ്പെടുത്തുന്നത്. രണ്ടാം ഘട്ടമായി എല്ലാ ബസുകളിലും ഈ പദ്ധതി നടപ്പാക്കും. മൂന്നു വർഷത്തേക്കാണ് കർണാടക ആർടിസി സ്വകാര്യ കന്പനിയുമായി കരാറിൽ ഏർപ്പെട്ടത്. അതേസമയം, പദ്ധതിക്കായുള്ള മുഴുവൻ മുതൽമുടക്കും അറ്റകുറ്റപ്പണികളും കന്പനിയാണ് നടത്തുന്നത്.
സൗജന്യ വൈഫൈയുമായി കർണാടക ആർടിസി
10:48 PM Feb 28, 2018 | Deepika.com