+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രെക്സിറ്റിന്‍റെ സാന്പത്തിക പ്രത്യാഘാതം യൂറോപ്യൻ നേതാക്കൾ ചർച്ച ചെയ്തു

ബ്രസൽസ്: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്നതോടെ യൂണിയൻ നേരിടാൻ പോകുന്ന സാന്പത്തിക പ്രത്യാഘാതങ്ങൾ സംബന്ധിച്ച് യൂറോപ്യൻ നേതാക്കൾ തമ്മിൽ ചർച്ച നടത്തി. 2021 മുതൽ 2027 വരെയുള്ള ബജറ്റ് തയാറ
ബ്രെക്സിറ്റിന്‍റെ സാന്പത്തിക പ്രത്യാഘാതം യൂറോപ്യൻ നേതാക്കൾ  ചർച്ച ചെയ്തു
ബ്രസൽസ്: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്നതോടെ യൂണിയൻ നേരിടാൻ പോകുന്ന സാന്പത്തിക പ്രത്യാഘാതങ്ങൾ സംബന്ധിച്ച് യൂറോപ്യൻ നേതാക്കൾ തമ്മിൽ ചർച്ച നടത്തി. 2021 മുതൽ 2027 വരെയുള്ള ബജറ്റ് തയാറാക്കുന്നതിനു മുന്നോടിയായാണ് 27 അംഗരാജ്യങ്ങൾ പങ്കെടുത്ത ചർച്ച സംഘടിപ്പിച്ചത്.

മേഖലയ്ക്കായി പുതിയ പ്രതിരോധ, സുരക്ഷാ നയങ്ങൾ രൂപീകരിക്കാനും അതിലേക്ക് കൂടുതൽ പണം വകയിരുത്താനും ചർച്ചയിൽ ധാരണയായി. അതേസമയം, 2019ൽ പൂർത്തിയാകുന്ന ബ്രെക്സിറ്റോടെ ബ്രിട്ടനിൽനിന്നു നഷ്ടമാകുന്ന വിഹിതം എങ്ങനെ നികത്താം എന്ന കാര്യത്തിൽ ധാരണയിലെത്തിയിട്ടുമില്ല.

യൂറോപ്യൻ യൂണിയൻ പദ്ധതികൾക്കുള്ള ഫണ്ട് കുറയുന്നത് അനധികൃത കുടിയേറ്റത്തിനെതിരേയും ഭീകരവാദത്തിനെതിരേയും നടത്തിവരുന്ന പ്രവർത്തനങ്ങൾക്കു തിരിച്ചടിയാകുമെന്ന് ഫ്രാൻസും ജർമനിയും മുന്നറിയിപ്പു നൽകി. ഓസ്ട്രിയയും നെതർലൻഡ്സും പോലുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

സന്പന്ന രാജ്യങ്ങൾ പലതും ബജറ്റ് വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടുന്പോൾ താരതമ്യേന ദരിദ്രരായ രാജ്യങ്ങൾ ബജറ്റ് വർധനയും ആവശ്യപ്പെടുന്നു. സന്പന്ന വിഭാഗത്തിൽ വടക്കൻ യൂറോപ്യൻ രാജ്യങ്ങളും മറുപക്ഷത്ത് തെക്കൻ രാജ്യങ്ങളും കിഴക്കൻ രാജ്യങ്ങളുമാണ് ഉൾപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ