മാസ് ആക്ഷൻ ഗെറ്റപ്പിൽ സ്റ്റൈൽ മന്നൻ രജനീകാന്ത് എത്തുന്ന ജയിലറിന്റെ ട്രെയിലർ പുറത്തിറങ്ങി. വിനായകനാണ് രജനികാന്തിന്റെ വില്ലൻ. ഓഗസ്റ്റ് 10-ന് ചിത്രം തിയറ്റുകളിലെത്തും. സുനിൽ, രമ്യ കൃഷ്ണൻ, ജാക്കി ഷ്റോഫ്, യോഗി ബാബു എന്നിവരെയും ട്രെയിലറിൽ കാണാം.
മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. മോഹൻലാലിനെ ട്രെയിലറിൽ കാണിക്കുന്നില്ലെങ്കിലും അതിശക്തമായ വേഷമാണ് താരത്തിന്റേതെന്നാണ് സൂചന.
മോഹൻലാൽ, ശിവ് രാജ്കുമാർ എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. സ്റ്റണ്ട് ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം.