+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആഗോള അഴിമതി: ന്യൂസിലൻഡും ഡെൻമാർക്കും ഏറ്റവും പിന്നിൽ, ഇന്ത്യ 81 ൽ

ബർലിൻ: പോയ വർഷത്തിൽ അഴിമതി ഏറ്റവും കുറവുള്ള രാജ്യങ്ങളായി ന്യൂസിലൻഡും (10%) ഡെൻമാർക്കും (12%) തെരഞ്ഞെടുക്കപ്പെട്ടു.ജർമനി ആറാം സ്ഥാനത്താണ്. ന്യൂസിലൻഡിലും ഡെൻമാർക്കിനും പിന്നാലെ ഫിൻലെൻഡ്(15%), നോർ
ആഗോള അഴിമതി: ന്യൂസിലൻഡും ഡെൻമാർക്കും ഏറ്റവും പിന്നിൽ, ഇന്ത്യ 81 ൽ
ബർലിൻ: പോയ വർഷത്തിൽ അഴിമതി ഏറ്റവും കുറവുള്ള രാജ്യങ്ങളായി ന്യൂസിലൻഡും (10%) ഡെൻമാർക്കും (12%) തെരഞ്ഞെടുക്കപ്പെട്ടു.ജർമനി ആറാം സ്ഥാനത്താണ്.

ന്യൂസിലൻഡിലും ഡെൻമാർക്കിനും പിന്നാലെ ഫിൻലെൻഡ്(15%), നോർവേ(15%), സ്വിറ്റ്സർലൻഡ്(15%), സിംഗപ്പൂർ(16%), സ്വീഡൻ(16%), കാനഡ, ലക്സംബുർഗ്, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളാണ്.

ആദ്യപത്തിൽ ഓസ്ട്രേലിയ, ഹോങ്കോംഗ്, ഐസ്ലാന്‍റ്(7), അമേരിക്ക, ഓസ്ട്രിയ, ബെൽജിയം(8). അയർലന്‍റ്(9), ജപ്പാൻ (10) എന്നീ രാജ്യങ്ങളാണ്. യുകെ നില മെച്ചപ്പെടുത്തി പത്തിൽ നിന്ന് എട്ടാം സ്ഥാനത്തേക്കുയർന്നു.

2016 ൽ 79 ാം സ്ഥാനം നേടിയ ഇന്ത്യ 2017 ൽ 81 ലേക്കു തള്ളപ്പെട്ടു. എന്നാൽ ചൈനയാവട്ടെ ആണ് 79 ൽ നിന്ന് 77 ആയി നില മെച്ചപ്പെടുത്തി.

സിറിയ, യെമൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ റാങ്കിംഗിൽ പിന്നോക്കം പോയി. 180 രാജ്യങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുമേഖലയിലെ അഴിമതി മാത്രമാണ് കണക്കിലെടുത്തിരിക്കുന്നത്.

അഴിമതി ഏറ്റവും കൂടുതൽ സോമാലിയയിൽ. ഇത്തരത്തിലുള്ള റാങ്കിംഗിൽ രണ്ടാം സ്ഥാനം തെക്കൻ സുഡാൻ. സിറിയ, അഫ്ഗാനിസ്ഥാൻ, യെമൻ, സുഡാൻ, ലിബിയ, വടക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് അടുത്ത സ്ഥാനങ്ങളിൽ.

പട്ടികയിലെ മൂന്നിൽ രണ്ടു രാജ്യങ്ങൾ ശരാശരിയിൽ 50 ശതമാനത്തിലും കുറഞ്ഞ് 43% ൽ എത്തി.ഏറ്റവും അവസാനത്തെ സ്ഥാനക്കാരായ സിറിയ, സൗത്ത് സുഡാൻ സൊമാലിയ എന്നീ രാജ്യങ്ങൾ യഥാക്രമം 14,12,9 ശതമാനത്തിലാണ്.

ബർലിൻ ആസ്ഥാനമായ ട്രാൻസ്പേരൻസി ഇന്‍റർനാഷണൽ എന്ന സംഘടനയാണ് സർവേ നടത്തിയത്. 1993 ലാണ് ഇത് സ്ഥാപിതമായത്. സിൽവർ ജൂബിലി നിറവിൽ നിൽക്കുന്ന സംഘടനയിൽ നൂറിലധികം രാജ്യങ്ങളും വ്യക്തികളും കോർപ്പറേറ്റുകളും അംഗങ്ങളാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ