+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്ട്രിയ അതിശൈത്യത്തിന്‍റെ പിടിയിലേക്ക്; താപനില മൈനസ് 25 ഡിഗ്രി വരെ

വിയന്ന: മഞ്ഞു പെയ്തു തുടരുന്ന ഓസ്ട്രിയയിൽ വാരാന്ത്യത്തിൽ അതിശൈത്യത്തിന്‍റെ പിടിയിലേക്ക് അമരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പു നൽകി. ഓസ്ട്രിയയുടെ പല ഭാഗങ്ങളും കടുത്ത തണുപ്പിലമരും. രാത്രി കാലത്ത് അന
ഓസ്ട്രിയ അതിശൈത്യത്തിന്‍റെ പിടിയിലേക്ക്; താപനില  മൈനസ്  25 ഡിഗ്രി  വരെ
വിയന്ന: മഞ്ഞു പെയ്തു തുടരുന്ന ഓസ്ട്രിയയിൽ വാരാന്ത്യത്തിൽ അതിശൈത്യത്തിന്‍റെ പിടിയിലേക്ക് അമരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പു നൽകി. ഓസ്ട്രിയയുടെ പല ഭാഗങ്ങളും കടുത്ത തണുപ്പിലമരും. രാത്രി കാലത്ത് അന്തരീക്ഷ താപനില 25 നും 20 നും ഇടയിലേക്ക് താഴും. ബുധനാഴ്ച മുതൽ രാജ്യത്ത് അന്തരീക്ഷ മർദ്ദം 5 നും 15 നുമിടയിലായി തുടരും.

ഇതൊക്കെയാണെങ്കിലും രാജ്യത്തിന്‍റെ തെക്കൻ ഭാഗങ്ങളിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മഞ്ഞു പെയ്യും. അതിശൈത്യത്തിന്‍റെ പിടിയിലമരുന്ന മറ്റു ഭാഗങ്ങളിൽ സൂര്യ പ്രകാശവും ലഭിക്കും.

ഏഴു വർഷം മുന്പ് ഫെബ്രുവരി മാസത്തിലായിരുന്നു രാജ്യത്ത് ഇത്രയധികം അതിശൈത്യം ഉണ്ടായത് . സാധാരണ ഗതിയിൽ രണ്ടോ മൂന്നോ വർഷം കൂടുന്പോൾ ശൈത്യം കടുക്കുമെങ്കിലും അതിശൈത്യം ആവർത്തിക്കപ്പെടുന്നത് പത്തോ അല്ലെങ്കിൽ ഏഴോ വർഷങ്ങൾ കൂടുന്പോൾ മാത്രമാണ്.

ഇതിനു മുന്പ് ഫെബ്രുവരിയിൽ രാജ്യത്ത് അതിശൈത്യം നേരിട്ടത് 2011 ലാണ്. ഏറ്റവും കൂടിയ തണുപ്പ് ഡിസംബർ 10 (2017) റാഡ് സ്റ്റാറ്റിൽ 21.2 ഡിഗ്രിയായിരുന്നു. 1929 ഫെബ്രുവരിയിൽ 36.6 ഡിഗ്രിയും 1905 ജനുവരിയിൽ 37.4 ഡിഗ്രിയും (സമുദ്ര നിരപ്പിൽ നിന്നും 3.106 അടി ഉയരത്തിൽ) ഏറ്റവും റിക്കാർഡ് താപനില.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ