+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വിറ്റ്സർലൻഡിൽ പിൻവലിച്ച നോട്ടുകളിൽ തിരികെ എത്താനുള്ളത് ഒരു ബില്ല്യണ്‍

സൂറിച്ച്: സർക്കാർ 1976 ൽ പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കുവാനുള്ള കാലാവധി തീരുവാൻ രണ്ടു വർഷം മാത്രം ബാക്കിനിൽക്കെ ഇനിയും മടങ്ങി വരാനുള്ള നോട്ടുകളുടെ എണ്ണം ഒരു ബില്യണിലധികമെന്ന് കണക്കുകൾ പറയുന്നു.

നോട്ടുകൾ പിൻവലിച്ചതിനുശേഷം 20 വർഷത്തിനുള്ളിൽ ഇവ നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിരിക്കാം എന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് ഈ നോട്ടുകളുടെ വിനിമയ മൂല്യം തന്നെ ഇല്ലാതായതായി കണക്കാക്കിയിരുന്നു.

എന്നാൽ പാർലമെന്‍റ് തീരുമാനത്തിൽ വ്യതിയാനം വരുത്തുവാൻ ആഗ്രഹിക്കുകയും ഇങ്ങനെ നോട്ടുകളുടെ വിനിമയ മൂല്യം ഇല്ലാതാക്കിയാൽ ഇത് കൈവശം ഉള്ള വ്യക്തിയോ വ്യക്തികളോ പൊടുന്നനെ വെറും കടലാസ് തുണ്ടുകളുടെ ഉടമകളായി മാറും എന്നതുകൊണ്ട് തീരുമാനം മാറ്റുകയും പഴയ നോട്ടുകൾ മാറുവാനുള്ള കാലാവധി അനിശ്ചിത കാലത്തേക്ക് നീട്ടി നൽകുകയും ചെയ്തു.

ഇങ്ങനെ ആറാം സീരിയലിലൂടെ 1976 ൽ പിൻവലിച്ച നോട്ടുകൾ മാറിയെടുക്കുവാനുള്ള കാലാവധി 2020 ൽ അവസാനിക്കാനിരിക്കെ ഒരു ബില്യനിലധികം നോട്ടുകളാണ് മടങ്ങി വരാനുള്ളത് എന്നതാണ് സർക്കാരിനെ കുഴയ്ക്കുന്ന ചോദ്യം.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ