+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനി കൊടും ശൈത്യത്തിലേക്ക്

ബർലിൻ: വരും ദിവസങ്ങളിൽ ജർമനി കൊടും ശൈത്യത്തിൽ അമരുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം പുറത്തുവന്നതോടെ ശൈത്യത്തിന്‍റെ പിടി വീണ്ടും ജർമനിയെ വലയ്ക്കുമെന്നുറപ്പായി. ചിലയിടങ്ങളിൽ വൈകുന്നേരങ്ങളിലെ താപനില
ജർമനി കൊടും ശൈത്യത്തിലേക്ക്
ബർലിൻ: വരും ദിവസങ്ങളിൽ ജർമനി കൊടും ശൈത്യത്തിൽ അമരുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം പുറത്തുവന്നതോടെ ശൈത്യത്തിന്‍റെ പിടി വീണ്ടും ജർമനിയെ വലയ്ക്കുമെന്നുറപ്പായി. ചിലയിടങ്ങളിൽ വൈകുന്നേരങ്ങളിലെ താപനില പൂജ്യത്തിനു താഴെ ഇരുപതു ഡിഗ്രി വരെ താഴാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

നട്ടുച്ചയ്ക്കു പോലും പൂജ്യത്തിനു താഴെയായിരിക്കും താപനില എന്നാണ് കണക്കാക്കുന്നത്. വടക്കുനിന്നും വടക്കുകിഴക്കു നിന്നും വീശുന്ന ശീതക്കാറ്റാണ് ഇതിനു കാരണം. ഫിൻലൻഡിൽനിന്നും സ്വീഡനിൽനിന്നും റഷ്യയിൽനിന്നുമാണ് അതിശൈത്യം ജർമനിയിലേക്ക് കാറ്റിലേറി വരുന്നത്.

വാരാന്ത്യത്തോടെ ആരംഭിക്കുന്ന അതിശൈത്യം അടുത്ത വ്യാഴാഴ്ച വരെ നീളുമെന്നാണ് വിലയിരുത്തൽ. ചില പ്രദേശങ്ങളിൽ ഈ കാലയളവിൽ മാറ്റമുണ്ടാകും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ