+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോപ്പിൽ അഞ്ചാം പനി വർധിക്കുന്നു

ബ്രസൽസ്: കഴിഞ്ഞ വർഷം യൂറോപ്പിൽ അഞ്ചാം പനി ബാധ പതിവിലേറെ വർധിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. 2016ൽ അഞ്ചാം പനി കേസുകളിൽ റിക്കാർഡ് ഇടിവ് രേഖപ്പെടുത്തിയ ശേഷമുള്ള ഈ വർധനയെ ദുരന്തമെന്
യൂറോപ്പിൽ അഞ്ചാം പനി വർധിക്കുന്നു
ബ്രസൽസ്: കഴിഞ്ഞ വർഷം യൂറോപ്പിൽ അഞ്ചാം പനി ബാധ പതിവിലേറെ വർധിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. 2016ൽ അഞ്ചാം പനി കേസുകളിൽ റിക്കാർഡ് ഇടിവ് രേഖപ്പെടുത്തിയ ശേഷമുള്ള ഈ വർധനയെ ദുരന്തമെന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.

2016ൽ 5273 അഞ്ചാം പനി കേസുകൾ മാത്രം റിപ്പോർട്ടു ചെയ്ത സ്ഥാനത്ത് കഴിഞ്ഞ വർഷം നാലു മടങ്ങ് വർധിച്ച് ഇരുപതിനായിരത്തിലെത്തിയിരുന്നു. ഇതിൽ 35 പേർക്ക് ജീവഹാനിയും സംഭവിച്ചു.

യുകെ അടക്കം പതിനഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ അഞ്ചാം പനി ബാധ പതിവിലും വളരെ അധികമായിരുന്നു. റൊമാനിയ, ഇറ്റലി, യുക്രെയ്ൻ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ടു ചെയ്തത്.

പ്രതിരോധ കുത്തിവയ്പെടുത്താൽ ഫലപ്രദമായി തടയാവുന്ന അസുഖമാണിത്. കുത്തിവയ്പെടുക്കുന്നതിൽ വന്ന കുറവാണ് രോഗബാധ വർധിക്കാൻ കാരണമെന്നും വിലയിരുത്തൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ