വേനലവധിക്ക് എറണാകുളത്തേക്ക് തത്കാൽ എക്സ്പ്രസ്
10:35 PM Feb 21, 2018 | Deepika.com
ബംഗളൂരു: വേനലവധിക്ക് ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പ്രത്യേക വീക്ക്ലി തത്കാൽ എക്സ്പ്രസ് സർവീസ് നടത്തും. ഏപ്രിൽ മൂന്നു മുതൽ ജൂൺ 27 വരെയാണ് സർവീസ്. യശ്വന്തപുര- എറണാകുളം വീക്ക്ലി തത്കാൽ എക്സ്പ്രസ് (06547) ഏപ്രിൽ മൂന്നു മുതൽ ജൂൺ 26 വരെയും എറണാകുളം- യശ്വന്തപുര വീക്ക്ലി തത്കാൽ എക്സ്പ്രസ് (06548) ഏപ്രിൽ നാലു മുതൽ ജൂൺ 27 വരെയും ഇരുഭാഗത്തേക്കുമായി 13 വീതം സർവീസുകൾ നടത്തും. യശ്വന്തപുരയിൽ നിന്നു ചൊവ്വാഴ്ചകളിൽ രാത്രി 10.45നു പുറപ്പെടുന്ന വീക്ക്ലി തത്കാൽ എക്സ്പ്രസ് (06547) കൃഷ്ണരാജപുരം, ബംഗാരപേട്ട്, തിരുപ്പത്തൂർ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ എന്നീ സ്റ്റോപ്പുകൾ പിന്നിട്ട് ബുധനാഴ്ച 11.40ന് എറണാകുളം ടൗൺ സ്റ്റേഷനിലെത്തും.