+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി മാ​ള​വി​ക​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം; ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം; ക​ള്ള​നെ​ത്തി​യ​ത് മു​ൻ​വാ​തി​ൽ പൊ​ളി​ച്ച്

ന​ടി​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യു​മാ​യ മാ​ള​വി​ക കൃ​ഷ്ണ​ദാ​സി​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ചാ ശ്ര​മം. മാ​ള​വി​ക​യു​ടെ ഭ​ർ​ത്താ​വ് തേ​ജ​സാ​ണ് മോ​ഷ​ണ​വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​
ന​ടി മാ​ള​വി​ക​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം; ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം; ക​ള്ള​നെ​ത്തി​യ​ത് മു​ൻ​വാ​തി​ൽ പൊ​ളി​ച്ച്

ന​ടി​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യു​മാ​യ മാ​ള​വി​ക കൃ​ഷ്ണ​ദാ​സി​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ചാ ശ്ര​മം. മാ​ള​വി​ക​യു​ടെ ഭ​ർ​ത്താ​വ് തേ​ജ​സാ​ണ് മോ​ഷ​ണ​വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

ന​ടി​യു​ടെ പാ​ല​ക്കാ​ടു​ള്ള ഞ​ങ്ങാ​ട്ടി​രി​യി​ലെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ്രാ​ഥ​മി​ക​മാ​യി ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി മാ​ള​വി​ക പ​റ​ഞ്ഞു. വി​ല കൂ​ടി​യ വാ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ സ്വ​ർ​ണ​മോ പ​ണ​മോ വീ​ട്ടി​ൽ സൂ​ക്ഷി​ക്കാ​ത്ത​തി​നാ​ൽ അ​വ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.



വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് വീ​ടി​നു​ള്ളി​ൽ കി​ട​ന്ന​ത്. സ​മീ​പ​ത്തെ ഹോ​ളോ​ബ്രി​ക്സ് സ്ഥാ​പ​ന​ത്തി​ലും ക​വ​ര്‍​ച്ചാ ശ്ര​മ​മു​ണ്ടാ​യി. തൃ​ത്താ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മാ​ള​വി​ക​യു​ടെ ഭ​ർ​ത്താ​വും ന​ട​നു​മാ​യ തേ​ജ​സ് ജ്യോ​തി വീ​ട്ടി​ല്‍ ക​ള്ള​ൻ ക​യ​റു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

വീ​ടി​ന്‍റെ മു​ൻ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് വീ​ട്ടി​ലേ​ക്കു ക​യ​റി​യ​ത്. എ​ല്ലാ റൂ​മി​ലും ക​യ​റി വ​സ്ത്ര​ങ്ങ​ളും മ​റ്റും വാ​രി വ​ലി​ച്ചി​ട്ടു. അ​ല​മാ​ര​യും പൊ​ളി​ച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ൾ സ്ഥ​ല​ത്ത് ഇ​ല്ലാ​യി​രു​ന്നു. ഞ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​ത് ചി​ല​പ്പോ​ൾ വ​ലി​യ അ​പ​ക​ട​മാ​യേ​നെ. ​തേ​ജ​സ് പ​റ​ഞ്ഞു.

മാ​ള​വി​ക​യും കു​ടും​ബ​വും കു​റ​ച്ച് ദി​വ​സ​മാ​യി സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു. വീ​ട് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ജോ​ലി​ക്കാ​രി​യാ​ണ് വാ​തി​ൽ ത​ക​ർ​ത്തി​രി​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് തൃ​ത്താ​ല പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.