+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രിസ്തു മതം യൂറോപ്പിന്‍റെ ഏക പ്രതീക്ഷ: ഹംഗേറിയൻ പ്രധാനമന്ത്രി

ബുഡാപെസ്റ്റ്: യൂറോപ്പിന്‍റെ അവസാനത്തെ പ്രതീക്ഷ ക്രിസ്തു മതവിശ്വാസമാണെന്നു ഹംഗറിയിലെ വലതുപക്ഷ പ്രധാനമന്ത്രി വിക്ടർ ഓർബൻ. ക്രിസ്തു മതത്തിന്‍റെ തളർച്ചയ്ക്കും ഇസ് ലാമിന്‍റെ വളർച്ചയ്ക്കും വഴിയൊരുക്കിയെന്
ക്രിസ്തു മതം യൂറോപ്പിന്‍റെ ഏക പ്രതീക്ഷ: ഹംഗേറിയൻ പ്രധാനമന്ത്രി
ബുഡാപെസ്റ്റ്: യൂറോപ്പിന്‍റെ അവസാനത്തെ പ്രതീക്ഷ ക്രിസ്തു മതവിശ്വാസമാണെന്നു ഹംഗറിയിലെ വലതുപക്ഷ പ്രധാനമന്ത്രി വിക്ടർ ഓർബൻ. ക്രിസ്തു മതത്തിന്‍റെ തളർച്ചയ്ക്കും ഇസ് ലാമിന്‍റെ വളർച്ചയ്ക്കും വഴിയൊരുക്കിയെന്നു പറഞ്ഞ് അദ്ദേഹം ബെൽജിയൻ, ജർമൻ, ഫ്രഞ്ച് നേതാക്കളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

കുടിയേറ്റവും അഭയാർഥി പ്രവാഹവും കൂടുതൽ ശക്തമായി അടിച്ചമർത്തണമെന്നും ഇസ് ലാമിന്‍റെ വ്യാപനം തടയുന്നതിന് ഇത്തരം നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുടിയേറ്റത്തിനെതിരേ ആഗോള സഖ്യം തന്നെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ജർമനിയും പശ്ചിമ യൂറോപ്പും മുസ് ലിംകൾ കൈയടക്കിക്കഴിഞ്ഞെന്നാണ് ഓർബന്‍റെ വാദം. ഏപ്രിലിൽ രാജ്യത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ് ഓർബൻ വലതുപക്ഷ തീവ്രവാദം കൂടുതൽ കടുപ്പിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ