വിജയനഗർ ഇടവകയിൽ നോമ്പുകാല ധ്യാനം
09:31 PM Feb 20, 2018 | Deepika.com
ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിൽ ത്രിദിന നോമ്പുകാല ധ്യാനം 23 മുതൽ 25 വരെ നടക്കും. മൈസൂരു ശ്രീരംഗപട്ടണത്തുള്ള ക്രിസ്തുജ്യോതി ധ്യാനാശ്രമം ഡയറക്ടർ ഫാ. ജിന്റോ തോമസ് എംഒസി നേതൃത്വം നൽകും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 5.30നും ഞായറാഴ്ച രാവിലെ എട്ടിനും ധ്യാനം ആരംഭിക്കും. ധ്യാനദിവസങ്ങളിൽ ജപമാല, ദിവ്യബലി,വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ എട്ടു മുതൽ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.ജോബി വാക്കാട്ടിൽ പുത്തൻപുരയിൽ അറിയിച്ചു.