ബാലസംഗമം നടത്തി
09:29 PM Feb 20, 2018 | Deepika.com
ബംഗളൂരു: ഫിഡെസ് ഇന്ത്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 61 സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ബാലസംഗമം ഈമാസം 16ന് സംഘടിപ്പിച്ചു. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം മൂന്നുവരെ കെങ്കേരി നെസ്റ്റ് ചിൽഡ്രൻ വില്ലേജിലാണ് ആഘോഷം നടത്തിയത്. എംഎസ്എഫ്എസ് സൗത്ത്വെസ്റ്റ് പ്രോവിൻഷ്യൽ ഫാ. ബെന്നി കൂറ്റനാൽ എംഎസ്എഫ്എസ് ഉദ്ഘാടനം ചെയ്തു. കുമ്പളഗോഡ് പഞ്ചായത്ത് പ്രസിഡന്റ് ചിക്കരാജു അധ്യക്ഷനായിരുന്നു. എഡ്യുക്കേഷൻ കോ-ഓർഡിനേറ്റർ ഗോവിന്ദപ്പ, ഫിഡെസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോയ് വാഴപ്പള്ളി എംഎസ്എഫ്എസ് എന്നിവർ പ്രസംഗിച്ചു. അറുപത് സ്കൂളുകളിൽ നിന്നായി ഏകദേശം 1,600 വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ഡയറക്ടർ ഫാ. ജിജോചെമ്പലാനിഎംഎസ്എഫ്എസ്, ഫാ. ഷാൽബിൻ, ഫാ. സുബിൻ, ഫാ. ഹെൻട്രി, ഫിഡെസ് ഇന്ത്യ സ്റ്റാഫ്, എസ്എഫ്എസ് സ്കൂൾ സ്റ്റാഫ് എന്നിവർ നേതൃത്വം നല്കി.