കായികമേളയും പെയിന്റിംഗ് മത്സരവും
09:27 PM Feb 20, 2018 | Deepika.com
ബംഗളൂരു: കമ്മനഹള്ളി കർച്ചകനഹള്ളിയിലെ ജ്യോതി ഫൗണ്ടേഷന്റെയും വെരി ഫോൺ ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ കർണാടകയിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി കായികമേളയും പെയിന്റിംഗ് മത്സരവും 24ന് കനകപുര റോഡിലെ കൊഗലഹള്ളി ഗവ. ഗേൾസ് സ്കൂളിൽ നടത്തുന്നു. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കായി സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലും ജ്യോതി ഫൗണ്ടേഷൻ ഇത്തരത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി.കെ. യേശുദാസ് അറിയിച്ചു. ഫോൺ: 9535085121,08025440268