ഡോ. കാമേശ്വരി ദേവിക്ക് മാനവസേവാ പുരസ്കാരം സമ്മാനിച്ചു
12:10 AM Feb 20, 2018 | Deepika.com
ബംഗളൂരു: പുല്ലോക്കാരൻ മാനവസേവാ പുരസ്കാരം സാമൂഹ്യപ്രവർത്തകയായ ഡോ. കാമേശ്വരി ദേവിക്ക് സമ്മാനിച്ചു. കാൻസർ രോഗികൾക്ക് അവർ ചെയ്യുന്ന സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ്. സംഘടനാ പ്രസിഡന്റ് ടി.എ. കലിസ്റ്റസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡേവിസ് പുല്ലോക്കാരൻ പതിനായിരം രൂപ കാഷ് അവാർഡും ഫലകവും ഡോ. കാമേശ്വരി ദേവിക്ക് സമ്മാനിച്ചു. ഫാ. ഫ്രാൻസിസ് തോണിപ്പാറ മുഖ്യാതിഥിയായിരുന്നു. ഡോ. രാജൻ, വി.കെ ജോണി, ഫിലിപ് മാത്യു, പ്രഫ. മാത്യു മണിമല, സി.ഡി. ഗബ്രിയേൽ, ഫ്രാൻസിസ് ആന്റണി ഐടിഎസ്, പി.എൽ. സണ്ണി, സി.വി. ജോസ്, എ.വി. തോമസ് എൻ. രാധാകൃഷ്ണൻ, മെറ്റി ഗ്രേസ് എന്നിവർ പ്രസംഗിച്ചു. ഡോ. സി.ഡി. ജോൺ, സിസ്റ്റർ ഒലീവിയ, ജോസ് പുല്ലൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.