+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലിനീകരണ തട്ടിപ്പ്: ഡെയിംലറും ഫോക്സ് വാഗനും കൂടുതൽ വാഹനങ്ങൾ തിരിച്ചു വിളിക്കും

ബർലിൻ: ജർമൻ വാഹന നിർമാണ മേഖലയിലെ വന്പൻമാരായ ഡെയിംലറും ഫോക്സ് വാഗനും ഉൾപ്പെട്ട മലിനീകരണ തട്ടിപ്പ് വിവാദം അന്ത്യമില്ലാതെ തുടരുന്നു. അടുത്ത ആഴ്ചയോടെ ഇരു കന്പനികളുടേതുമായി ആയിരക്കണക്കിനു വാഹനങ്ങൾ തിരിച്
മലിനീകരണ തട്ടിപ്പ്: ഡെയിംലറും ഫോക്സ് വാഗനും കൂടുതൽ വാഹനങ്ങൾ തിരിച്ചു വിളിക്കും
ബർലിൻ: ജർമൻ വാഹന നിർമാണ മേഖലയിലെ വന്പൻമാരായ ഡെയിംലറും ഫോക്സ് വാഗനും ഉൾപ്പെട്ട മലിനീകരണ തട്ടിപ്പ് വിവാദം അന്ത്യമില്ലാതെ തുടരുന്നു. അടുത്ത ആഴ്ചയോടെ ഇരു കന്പനികളുടേതുമായി ആയിരക്കണക്കിനു വാഹനങ്ങൾ തിരിച്ചു വിളിക്കാൻ അധികൃതർ നിർദേശം നൽകുമെന്ന റിപ്പോർട്ട് പുറത്തുവന്നു.

മലിനീകരണം കുറച്ചുകാണിക്കാനുള്ള സോഫ്റ്റ് വെയറുകൾ വാഹനങ്ങളിൽ ഘടിപ്പിച്ചതായി 2015ന്‍റെ അവസാനമാണ് ഫോക്സ് വാഗൻ സമ്മതിച്ചത്. ഇതെത്തുടർന്നു ഉയർന്ന വിവാദത്തിൽനിന്ന് കന്പനിക്ക് ഇനിയും മുക്തമാകാൻ സാധിച്ചിട്ടില്ല.

ഫോക്സ് വാഗന്േ‍റതു കൂടാതെ ഡെയിംലറിന്‍റെ മെഴ്സിഡസ് ബെൻസ് വിറ്റോ വാനുകളാണ് വാഹന ലൈസൻസിംഗ് അഥോറിറ്റി ഇപ്പോൾ തിരിച്ചു വിളിക്കാൻ നിർദേശിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ