ഡെർബി: ലോകരക്ഷകനായ ഈശോയുടെ പെസഹാ രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന നോന്പുകാലത്തിന്റെ വ്രതശുദ്ധിയിലേക്ക് ലോകം പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തിൽ നോന്പുകാല വിചിന്തനങ്ങളിലൂടെ കുടുംബനവീകരണത്തിന് ഡെർബയിൽ മുതിർന്നവർക്കും കുട്ടികൾക്കുമായി ധ്യാനശുശ്രൂഷകൾ സംഘടിപ്പിച്ചിരിക്കുന്നു. ഫെബ്രുവരി 17, 18(ശനി, ഞായർ) ദിവസങ്ങളിൽ സെന്റ് ജോസഫ്സ് ചർച്ച് ഡെർബിയിലാണ് ധ്യാനശുശ്രൂഷകൾ നടക്കുന്നത്.
വിശ്രുത വചനപ്രഘോഷകനും മനശാസ്ത്രവിദ്ഗ്ധനുമായ റവ. ഫാ. ടോമി എടാട്ടും ജീസസ് യൂത്ത് ഡെർബിയുമാണ് ശുശ്രൂഷകൾ നയിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും വെവേറെ ശുശ്രൂഷകൾ ഉണ്ടായിരിക്കും. ആദ്യദിവസമായ ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയും രണ്ടാംദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 8 വരെയുമായിരിക്കും ധ്യാനശുശ്രൂഷകൾ.
വി. കുർബാന, വചനപ്രഘോഷണം, ജപമാല, ദിവ്യകാരുണ്യാരാധന തുടങ്ങിയവ വിശ്വാസികളം ആത്മീയ ഉണർവിലേക്ക് നയിക്കും. വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റി അംഗങ്ങൾ, വാർഡ് ലീഡേഴ്സ്, വിമൻസ് ഫോറം ഭാരവാഹികൾ, വോളണ്ടിയേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വചനപ്രഘോഷണം ശ്രവിക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്