ബ്രിസ്റ്റോൾ: ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ത്യാഗത്തിന്റെയും ഈ കാലഘട്ടത്തിൽ നോന്പുകാല കുടുംബനവീകരണ ധ്യാനം സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടണ് രൂപത ബ്രിസ്റ്റോൾ കാർഡിഫ് റീജണിൽ ഫെബ്രുവരി 16 വെള്ളിയാഴ്ച മുതൽ മാർച്ച് 25 വരെ വിവിധ കുർബാന സെന്ററുകളിലായി നടത്തപ്പെടും.
""അപ്പോൾ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തു കൊള്ളും(ഫിലി: 4:7)''
പ്രശസ്ത വചനപ്രഘോഷകനും ബൈബിൾ പണ്ഡിതനും ഗ്രേറ്റ് ബ്രിട്ടണ് സീറോമലബാർ രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്ററും കുരിയംഗവുമായ ഫാ. ടോണി പഴയകളം സിഎസ്ടിയും വേൾഡ് മിഷൻ ഫീസ് സ്ഥാപകനും ചെയർമാനും പ്രശസ്ത സംഗീത സംവിധായകനും വചനപ്രഘോകനുമായ ബ്ര. സണ്ണി സ്റ്റീഫനും ചേർന്നു ധ്യാനങ്ങൾ നയിക്കുന്നു.
ബ്രിസ്റ്റോൾ കാർഡിഫ് റീജണിലെ എല്ലാവർക്കും ഒരു ധ്യാനമെങ്കിലും ലഭ്യമാക്കത്തക്ക രീതിയിൽ ഈ വർഷത്തെ നോന്പുകാല വാർഷികധ്യാനം 12 സെന്ററുകളിലായി ക്രമീകരിച്ചിരിക്കുന്നു. നമ്മുടെ യേശുക്രിസ്തു തന്റെ പീഢാനുഭത്തിലൂടെയും കുരിശുമരണത്തിലൂടെയും നേടിയ രക്ഷയെ വീണ്ടും ധ്യാനിക്കുന്ന കാലമാണ് നോന്പ്. ഉത്ഥാനത്തിന്റെ മഹത്വം നമുക്ക് നേടി തരുന്ന രക്ഷാകര സത്യങ്ങളെ ക്രൂശിതനോടു ചേർത്തു പിടിച്ചു നമുക്ക് ധ്യാനിക്കാം. ഈ ധ്യാനങ്ങിൽ ഒന്നിലെങ്കിലും പങ്കെടുത്ത് പരിശുദ്ധാത്മവിന്റെ വരദാന ഫലങ്ങളാൽ അഭിഷേകിതരാകാനും വ്യക്തികളും കുടുംബങ്ങളും ദൈവാനുഗ്രഹത്താൽ നിറയുവാനുമായി ബ്രിസ്റ്റോൾ കാർഡിഫ് റീജണൽ കോർഡിനേറ്റർ ഫാ. പോൾ വെട്ടികാട് സിഎസ്ടി എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
ധ്യാന വിശദാംശങ്ങൾ താഴെ പറയുന്ന പ്രകാരം
Plymouth Feb 16-17
Exeter Feb 16-17
Swansea Feb 19-20
Newport Feb 24-35
Bath March 2
Gloucester March 3-4
Taunton March 10-11
Swindon March 10
Cardiff March 16-17
W. Supermare MArch 20-21
Bristol March 23-24
Yovil March 25
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഫിലിപ്പ് കണ്ടോത്ത്: 07703063836 (Trustee SMBCR)
റോയി സെബാസ്റ്റ്യൻ: 07862701046 (Joint Trustee) SMBCR
റിപ്പോർട്ട്: ഗ്രേസ് മേരി