ബെർലിൻ: ഓസ്ട്രിയയിൽ പ്രചരിക്കുന്ന നാസി പ്രകീർത്തന പാട്ടുകൾ ഉൾപ്പെടുന്ന പുസ്തകം വൻ വിവാദമാകുന്നു. ഗ്യാസ് ചേംബറിൽ കൊന്നവരുടെ എണ്ണം നമുക്ക് ആറു മില്യണിൽനിന്ന് ഏഴു മില്യനാക്കാം എന്നു തുടങ്ങിയ അത്യന്തം പ്രകോപനപരമായ പരാമർശങ്ങളാണ് ഇതിലുള്ളത്.
ഓസ്ട്രിയയ്ക്ക് അതിന്റെ നാസി ഭൂതകാലവുമായി ഇപ്പോൾ നിലനിൽക്കുന്ന ബന്ധത്തിന്റെ ആഴം ഈ പുസ്തകത്തിന്റെ പ്രചാരത്തിൽ വ്യക്തമാകുന്നു എന്നാണ് പുരോഗമനവാദികൾ ചൂണ്ടിക്കാട്ടുന്നത്.
തീവ്ര വലതുപക്ഷ പാർട്ടിയുടെ പിന്തുണയോടെയാണ് ചാൻസലർ സെബാസ്റ്റ്യർ കർസ് ഇവിടെ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത് എന്നതിനാൽ അദ്ദേഹത്തിനുമേലും പാട്ടു പുസ്തക വിവാദം വലിയ സമ്മർദമാണ് ചെലുത്തുന്നത്.
നാസി കാലഘട്ടത്തിൽ എഴുതപ്പെട്ട പുസ്തകമല്ല ഇതെന്നും, 1997നു ശേഷം രചിക്കപ്പെട്ടതാണ് ഇതിലെ എല്ലാ പാട്ടുകളും എന്നും വ്യക്തമാണ്. ഒരു വിദ്യാർഥി കൂട്ടായ്മയാണ് ഇതിനു പിന്നിൽ. ഈ കൂട്ടായ്മയാകട്ടെ, സർക്കാരിൽ പങ്കാളികളായ തീവ്ര വലതുപക്ഷ സംഘടന ഫ്രീഡം പാർട്ടിയുമായി ബന്ധമുള്ളതും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ