കസവനഹള്ളി: ബംഗളൂരുവിൽ മലയാളിയുടെ ബഹുനില കെട്ടിടം തകർന്ന് നാല് തൊഴിലാളികൾ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 15 പേർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്നുവരുന്നു. എട്ട് തൊഴിലാളികളെ രക്ഷപെടുത്താനായി. രക്ഷാപ്രവർത്തനം നടന്നുവരികയാണ്. അഞ്ചു നില കെട്ടിടമാണ് തകർന്നു വീണത്.
ബംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിൽ താമസക്കാരായ മലയാളിയായ കുഞ്ഞി അഹമ്മദിന്റെ പേരിലുള്ള കെട്ടിടമാണിത്. കസവനഹള്ളിയിലെ സെൻട്രൽ ജയിൽ റോഡിൽ ഹരാലുരിനു സമീപമുള്ള കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആറുവർഷമായി നടന്നുവരികയാണ്. അനധികൃതമായി നടന്ന നിർമാണമാണ് അപകടത്തിൽ കലാശിച്ചതെന്ന് അധികൃതർ പറയുന്നു. മൂന്നു നില കെട്ടിടത്തിനു മാത്രമാണ് അനുമതിയുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടു വർഷമായി നിർത്തിവച്ച നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചപ്പോഴാണ് അപകടം ഉണ്ടായത്.
ബംഗളൂരുവിൽ മലയാളിയുടെ അനധികൃത കെട്ടിടം തകർന്ന് നാല് തൊഴിലാളികൾ മരിച്ചു
10:28 PM Feb 15, 2018 | Deepika.com