+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​സ്ട്രി​യ​യി​ൽ ഫാ​മി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു

വി​യ​ന്ന : ഓ​സ്ട്രി​യ​യി​ലെ ലോ​വ​ർ ഓ​സ്ട്രി​യി​ലെ ഫാം ​ഹൗ​സി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. ലോ​വ​ർ ഓ​സ്ട്രി​യ​യി​ലെ ഓ​ബ​ർ ഗേ​ൻ​സ​ൻ​സ് ഡോ​ർ​ഫി​ൽ ഹാ​ർ​മാ​ൻ​സ് ഡോ​ർ​ഫി​ലെ ( കോ​ർ
ഓ​സ്ട്രി​യ​യി​ൽ ഫാ​മി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു
വി​യ​ന്ന : ഓ​സ്ട്രി​യ​യി​ലെ ലോ​വ​ർ ഓ​സ്ട്രി​യി​ലെ ഫാം ​ഹൗ​സി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. ലോ​വ​ർ ഓ​സ്ട്രി​യ​യി​ലെ ഓ​ബ​ർ ഗേ​ൻ​സ​ൻ​സ് ഡോ​ർ​ഫി​ൽ ഹാ​ർ​മാ​ൻ​സ് ഡോ​ർ​ഫി​ലെ ( കോ​ർ നൊ​യേ​ബു​ർ​ഗ് ജി​ല്ല) ഫാ​മി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ഫാം ​ഹൗ​സി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യെ തു​ട​ർ​ന്നു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ലാ​ണ് മൂ​ന്നു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​യ​ത്. ചൊ​വ്വാ​ഴ്ച്ച വൈ​കി​യും തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​യി​രു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ഓ​ടെ തീ ​ക​ത്തു​ന്ന​താ​യി സ​മീ​പവാ​സി​ക​ളാണ് അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​ത്തെ അ​റി​യി​ച്ച​ത്. കൃ​ഷി​പ്പ​ണി​യ്ക്കു​ള്ള യ​ന്ത്ര​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ഫാം ​ഹൗ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു.

ഇ​വ​യ്ക്കു പു​റ​മെ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വൈ​ക്കോ​ലും തീ ​വേ​ഗ​ത്തി​ൽ പ​ട​രു​ന്ന​തി​നു കാ​ര​ണ​മാ​യി. അ​ഗ്നി​ബാ​ധ​യെ തു​ട​ർ​ന്ന് വ​ൻ സ്ഫോ​ട​നം ഉ​ണ്ടാ​യി. മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ പ​ണി ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​തെ​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. അ​പ​ക​ട​ത്തി​ൽ പി​താ​വും മ​ക​നും കൊ​ച്ചു മ​ക​നു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

10 ഫ​യ​ർ ബ്രി​ഗേ​ഡു​ക​ളും 140 അ​ഗ്നി​ശ​മ​നാ പ്ര​വ​ർ​ത്ത​ക​രും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. എ​ന്നാ​ൽ ദു​ര​ന്ത​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല .
ഇ​തി​നി​ടെ തീ​യ​ണ​ക്കാ​നെ​ത്തി​യ ഒ​രു ഫ​യ​ർ എ​ഞ്ചി​ൻ ഹാ​ർ​മാ​ൻ​സ് ഡോ​ർ​ഫി​ൽ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു കാ​ർ ഡ്രൈ​വ​റെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ