+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​യ​ന്ന മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹ​സാ​ന്ത്വ​നം പൂ​ന്തു​റ​യി​ലെ കു​രു​ന്നു​ക​ൾ​ക്ക് കൈ​മാ​റി

വി​യ​ന്ന: ഓ​ഖി ദു​ര​ന്തം നാ​ശം വി​ത​ച്ച പൂ​ന്തു​റ​യി​ലെ തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ൽ വി​യ​ന്ന​യി​ൽ സം​ഘ​ടി​പ്പി​ച്ച ലൈ​വ് സം
വി​യ​ന്ന മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹ​സാ​ന്ത്വ​നം പൂ​ന്തു​റ​യി​ലെ കു​രു​ന്നു​ക​ൾ​ക്ക് കൈ​മാ​റി
വി​യ​ന്ന: ഓ​ഖി ദു​ര​ന്തം നാ​ശം വി​ത​ച്ച പൂ​ന്തു​റ​യി​ലെ തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ൽ വി​യ​ന്ന​യി​ൽ സം​ഘ​ടി​പ്പി​ച്ച ലൈ​വ് സം​ഗീ​ത പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച ഏ​ഴു ല​ക്ഷം രൂ​പ (ഏ​ക​ദേ​ശം ഒ​ൻ​പ​തി​നാ​യി​രം യൂ​റോ) സ്ഥ​ല​ത്തെ ഏ​റ്റ​വും അ​ർ​ഹ​ത​പ്പെ​ട്ട 15 കു​ട്ടി​ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച് കു​ട്ടി​ക​ൾ​ക്ക് ഫി​ക്സ​ഡ് ഡെ​പോ​സി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി.

ഓ​ഖി ദു​ര​ന്ത​ത്തി​ൽ കു​ടും​ബ​നാ​ഥ·ാ​രെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലെ 15 കു​ട്ടി​ക​ളു​ടെ പ​ഠ​നാ​ർ​ത്ഥം ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച തു​ക​യു​ടെ വി​വ​ര​ങ്ങ​ൾ വി​യ​ന്ന​യി​ൽ നി​ന്നും പൂ​ന്തു​റ​യി​ൽ എ​ത്തി​യ ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ൽ കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റി. കു​ട്ടി​ക​ൾ​ക്കു 18 വ​യ​സ് തി​ക​യു​ന്പോ​ൾ തു​ക അ​വ​ർ​ക്കു പി​ൻ​വ​ലി​ച്ചു യ​ഥേ​ഷ്ടം ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന രീ​തി​യി​ലാ​ണ് നി​ക്ഷേ​പം. ഫാ. ​വി​ൽ​സ​ണ്‍ ന​യി​ച്ച സം​ഗീ​ത പ​രി​പാ​ടി​യ്ക്കെ​ത്തി​യ വി​യ​ന്ന മ​ല​യാ​ളി​ക​ളാ​ണ് ഈ ​തു​ക പൂ​ന്തു​റ​യി​ലെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി സം​ഭാ​വ​ന ന​ൽ​കി​യ​ത്.

ദു​ര​ന്തം ത​ക​ർ​ത്ത പൂ​ന്തു​റ​യി​ലെ എ​ല്ലാ ഭ​വ​ന​ങ്ങ​ളും ഫാ. ​വി​ൽ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചാ​ണ് ഏ​റ്റ​വും അ​ർ​ഹ​രാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ്കൂ​ളി​ലെ പ്ര​ധാ​ന അ​ദ്ധ്യാ​പി​ക സി. ​മേ​ഴ്സി, ഫാ. ​ജ​യ്മോ​ൻ എം​സി​ബി​എ​സ്, ഡോ. ​സി. ആ​ൻ പോ​ൾ, രാ​ജ​ൻ അ​യ്യ​ർ എ​ന്നി​വ​ർ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​വേ​ണ്ട സ​ദ​ർ​ശ​ന​ങ്ങ​ളി​ൽ മാ​ർ​ശ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

പൂ​ന്തു​റ​യി​ലെ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ വ​ള​രെ ല​ളി​ത​മാ​യി സം​ഘ​ട​പ്പി​ച്ച ച​ട​ങ്ങി​ൽ ഫാ. ​ജ​സ്റ്റി​ൻ ജൂ​ഡി​ൻ (വി​കാ​രി), ഫാ. ​വെ​ട്ടാ​ര​മു​റി​യി​ൽ എം​സി​ബി​എ​സ്, ഡോ. ​സി. ഫാ​ൻ​സി പോ​ൾ, വി​നോ​ദ് സേ​വ്യ​ർ, മാ​ത്യൂ​സ് കി​ഴ​ക്കേ​ക്ക​ര (വി​എം​എ ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ), രാ​ജ​ൻ അ​യ്യ​ർ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും പ​ങ്കെ​ടു​ത്തു.

ക​ണ്ണീ​ർ ഉ​ണ​ങ്ങി​യി​ട്ടി​ല്ലാ​ത്ത പൂ​ന്തു​റ തീ​ര​ത്ത് സാ​ന്ത്വ​ന​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തി​ന്‍റെ​യും തു​ണ​യാ​യി തീ​രാ​ൻ ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ലും സം​ഘ​വും വി​യ​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത​നി​ശ​യി​ലൂ​ടെ​യാ​ണ് സ​ഹാ​യ​നി​ധി ക​ണ്ടെ​ത്തി​യ​ത്. അ​തോ​ടൊ​പ്പം വി​യ​ന്ന​യി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം മ​ല​യാ​ളി ബി​സി​ന​സ്കാ​രും സം​ഘ​ട​ന​ക​ളും വി​വി​ധ രീ​തി​യി​ൽ പ​രി​പാ​ടി​യി​ൽ സ​ഹ​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി