ലണ്ടൻ: ജിഹാദിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നത് ഫലപ്രദമായി തടയാൻ കഴിയുന്ന ടൂൾ വികസിപ്പിച്ചെടുത്തതായി ബ്രിട്ടീഷ് സർക്കാരിന്റെ അവകാശ വാദം. ഓണ്‍ലൈനായി ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് 89 ശതമാനം കൃത്യതയോടെ തിരിച്ചറിഞ്ഞ് തടയാൻ സാധിക്കുമെന്നാണ് ആഭ്യന്തര മന്ത്രി ആംബർ റൂഡ് പറയുന്നത്.
ഈ സാങ്കേതികവിദ്യ നിയമപരമായി നിർബന്ധമാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. ഇക്കാര്യം ടെക്നോളജി കന്പനികളുമായി ചർച്ച ചെയ്യാൻ അദ്ദേഹം യുഎസിലേക്കു പോകും.
മുൻപ് തീവ്രവാദികൾ പ്രചരണത്തിനുപയോഗിച്ച ആയിരക്കണക്കിന് രേഖകൾ ഉപയോഗിച്ചാണ് ഇനി ഇവ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന തരത്തിൽ ടൂൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിനായി ആറു ലക്ഷം പൗണ്ട് സർക്കാർ അനുവദിച്ചിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റലിജൻസ് കന്പനിയാണ് ഇതിനു പിന്നിൽ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ