ബംഗളൂരു: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. ബംഗളൂരുവിൽ ഒരു റസ്റ്റോറന്റിലായിരുന്നു സംഭവം. റായ്ച്ചുർ സ്വദേശികളായ രാമു (25), രവി (28) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാലോടെയാണ് ദുരന്തം സംഭവിച്ചത്.
സെപ്റ്റിക് ടാങ്കിൽ ഇറങ്ങി മാലിന്യം പുറത്തെടുക്കുന്നതിനിടെ മീഥേൻ വാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
10:02 PM Feb 14, 2018 | Deepika.com