ബംഗളൂരു: സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് രണ്ടിന് രാവിലെ പത്തിന് നടക്കും. കേരളത്തിലെ ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നേരിട്ടെത്തി പൊങ്കാല സമർപ്പിക്കാൻ കഴിയാത്ത ഭക്തർക്കു വേണ്ടിയാണ് ബംഗളൂരുവിൽ പൊങ്കാല ഉത്സവം സംഘടിപ്പിക്കുന്നത്. പൊങ്കാലയുടെ ഭാഗമായി മാർച്ച് ഒന്നിന് രാവിലെ ഗണപതിഹോമം, വൈകുന്നേരം അഞ്ചു മുതൽ കലശപൂജ, ഭഗവതിസേവ, വിശേഷാൽ അർച്ചനകൾ എന്നിവ നടക്കും.
മാർച്ച് രണ്ടിന് രാവിലെ 5.30ന് മഹാഗണപതിഹോമം, കുങ്കുമപ്പറ, നെൽപ്പറ തുടങ്ങിയവയും പൊങ്കാല സമർപ്പണത്തിനു ശേഷം മഹാ അന്നദാനവും ഉണ്ടായിരിക്കും. ഭക്തജനങ്ങളുടെ സൗകര്യാർഥം മത്തിക്കരെ, ബെൽ സർക്കിൾ, ഗംഗമ്മ സർക്കിൾ, സി.ബി സാന്ദ്ര, ജാലഹള്ളി അയ്യപ്പക്ഷേത്രം, കെജിഹള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പൊങ്കാല സമർപ്പണത്തിനാവശ്യമായ എല്ലാ വസ്തുക്കളും ക്ഷേത്രത്തിൽ നിന്നു ലഭ്യമായിരിക്കും. മത്തിക്കരെ അയ്യപ്പ ഭജനമണ്ഡലിയുടെ ഭക്തിഗാനസുധയും സമന്വയ ദാസറഹള്ളി, സോമഷെട്ടിഹള്ളി സമിതികളുടെ നേതൃത്വത്തിൽ സേവാപ്രവർത്തനങ്ങളുമൊരുക്കും. പി. രാമചന്ദ്രൻ നായർ, ഇ. ജയരാജ്, വിശ്വനാഥൻ പിള്ള, ടി.വിജയകുമാർ തുടങ്ങിയവർ നേതൃത്വം നല്കും. ബ്രഹ്മശ്രീ ശിവരാമൻ നന്പൂതിരി മുഖ്യകാർമികത്വം വഹിക്കുമെന്ന് സെക്രട്ടറി ശ്രീകുമാർ കുറുപ്പ് അറിയിച്ചു. പൊങ്കാല കൂപ്പണുകൾക്കും പൂജകൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടേണ്ട നന്പർ: 9844082061 .
സോമഷെട്ടിഹള്ളി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല
10:00 PM Feb 14, 2018 | Deepika.com