സ്കന്ദോർപ്പ്: അന്പതുനോന്പിന്റെ ചൈതന്യം ഹൃദയത്തിലേറ്റു വാങ്ങുന്നതിനും കുടുംബജീവിത നവീകരണത്തിനു സഹായിക്കുന്നതിനുമായി രണ്ടുദിവസത്തെ വാർഷികധ്യാനശുശ്രൂഷകൾ ഫെബ്രുവരി 14, 15 (ബുധൻ, വ്യാഴം) ദിവസങ്ങളിലായി സ്കന്ദോർപ്പ് കാത്തലിക് കമ്യൂണിറ്റിയിൽ നടക്കുന്നു. രണ്ടുദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ധ്യാനശുശ്രൂഷകൾ.
കിംബേർലി പെർഫോമിംഗ് ആർട്ട് സെന്ററിൽ വച്ചു നടക്കുന്ന ധ്യാനശുശ്രൂഷകൾക്ക് വചനപ്രഘോഷകനായി റവ. ഫാ. ടോമി എടാട്ട് നേതൃത്വം നൽകും. സെഹിയോൻ യുകെ മിനിസ്ട്രിയോടനുബന്ധിച്ചുള്ള സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീമംഗങ്ങൾ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും നയിക്കും.
വിഭുതി ബുധനാഴ്ച തിരുകർമങ്ങളോടനുബന്ധിച്ചു വി. കുർബാനയും അനുതാപത്തിന്റെ അടയാളമായ ചാരം പൂശലും (കുരിശുവര തിരുനാൾ) മറ്റു പ്രത്യേക തിരുകർമ്മങ്ങളും ബുധനാഴ്ച നടക്കും. വികാരി ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങൾ, വോളണ്ടിയേഴ്സ് എന്നിങ്ങനെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. നോന്പുകലാ ചൈതന്യത്തിൽ ദൈവസ്വരം കേൾക്കുവാനും ആത്മീയ ഉണർവു പ്രാപിക്കുവാനും എല്ലാവരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്