ബെർലിൻ: വലിയ നോയന്പിനു മുന്പുള്ള ഏറ്റവും വലിയ ആഘോഷമായ കാർണിവൽ പൊടിപൂരങ്ങൾക്ക് ജർമനിയിൽ കൊടിയിറങ്ങി. ആക്ഷേപഹാസ്യത്തിന്റെ ആഘോഷമായി എന്നും മാറുന്ന ഏറ്റവും വലിയ ആഘോഷം നടന്ന കൊളോണിൽ മൂന്നു ലക്ഷം പേരാണ് ആഘോഷത്തിൽ പങ്കെടുത്തത്. തിങ്കളാഴ്ച രാവിലെ 10 ആരാംഭിച്ച കാർണിവൽ ഹൈലൈറ്റ് റാലി (റോസൻ മോണ്ടാഗ് സൂഗ്) നഗരത്തിലുടനീളം സഞ്ചരിച്ച് വൈകുന്നേരം ആറോടെ സമാപിച്ചു.
എക്കാലത്തും ആക്ഷേപഹാസ്യത്തിനു പ്രശസ്തമായ ജർമൻ കാർണിവൽ ഇക്കുറിയും പിന്നോട്ടു പോയില്ല. ബ്രെക്സിറ്റും അംഗല മെർക്കലും അവരുടെ രാഷ്ട്രീയ എതിരാളികളും എല്ലാവരും കണക്കില്ലാതെ വിമർശിക്കപ്പെടുന്ന കാഴ്ചയായിരുന്നു നിശ്ചല ദൃശ്യങ്ങളിലെല്ലാം. റാലിയിൽ ഒട്ടനവധി ഫ്ളോട്ടുകൾ ഉണ്ടായിരുന്നു
വംശനാശ ഭീഷണി നേരിടുന്ന ആമയായി വരെ മെർക്കൽ ചിത്രീകരിക്കപ്പെട്ടു. ആണവ മിസൈലുമായി നൃത്തം ചെയ്യുന്ന ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ ആയിരുന്നു മറ്റൊരു ആകർഷണം.
ഡ്യുസൽഡോർഫിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കരടി ഭോഗിക്കുന്ന ദൃശ്യമാണ് റഷ്യൻ അവിഹിത ബന്ധത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചത്. മാർട്ടിൻ ഷൂൾസും തെരേസ മേയും എല്ലാം ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു.
രാഷ്ട്രീയ വിമർശനം ശ്രദ്ധേയമായി അവതരിപ്പിക്കുന്നതിൽ പ്രശസ്തനായ ജാക്വസ് ടില്ലിയുടെ ഫ്ളോട്ടുകൾ ഇത്തവണയും കൗതുകമുണർത്തി. കഴിഞ്ഞ വർഷം ട്രംപിന്റെ ദൃശ്യം അദ്ദേഹത്തിന് അന്താരാഷ്ട്ര പ്രശസ്തി തന്നെ സമ്മാനിച്ചിരുന്നു. വിദ്യാർഥിയായിരിക്കുന്പോൾ വരുമാനത്തിനായി തുടങ്ങിയ ജോലിയാണ് ഇപ്പോൾ അദ്ദേഹത്തെ ഈ രംഗത്തെ തന്നെ മുൻനിരക്കാരനാക്കി മാറ്റിയിരിക്കുന്നത്. 1990 കളിൽ തന്റെ ഡിസൈനുകൾ മുൻകൂട്ടി പുറത്തുവിട്ടതിനെത്തുടർന്ന് അദ്ദേഹത്തിനു നിരോധനം വരെ നേരിടേണ്ടി വന്നിരുന്നു. 2000 മുതലാണ് ഡിസൈൻ പുറത്തുവിടാത്ത രീതി തുടങ്ങിയത്.
തെളിഞ്ഞ ആകാശമായിരുന്നെങ്കിലും തണുപ്പിന്റെ ആധിക്യവും ഇടയ്ക്കുള്ള മഞ്ഞുവീഴ്ചയും ആഘോഷത്തിന്റെ ആവേശം ഒട്ടും ചോർത്താനായില്ല. റാലിയിൽ ഫ്ളോട്ടുകൾക്കു പുറമെ കുതിരകളും പങ്കെടുത്തിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ