ബെർലിൻ: ജർമനിയിൽ സഖ്യ സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി അംഗീകരിച്ചിരിക്കുന്ന പുതിയ നികുതി നയം നടപ്പാക്കാൻ സാധിച്ചാൽ മധ്യ വരുമാനക്കാർക്ക് ഏറെ ഗുണകരമാകുമെന്ന് വിലയിരുത്തൽ. ഫ്രാങ്ക്ഫർട്ടർ അൽഗെമൈനെ സൈറ്റ്യൂംഗാണ് (ഫ്രാങ്ക്ഫർട്ട് ജനറൽ ന്യൂസ്പേപ്പർ) ഇത്തരമൊരു വിലയിരുത്തൽ നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുതിയ നികുതി സന്പ്രദായം അനുസരിച്ചു പ്രതിവർഷം നാൽപ്പതിനായിരം യൂറോ വരുമാനമുള്ളവർക്ക് 600 യൂറോ വരെ നികുതി ഇനത്തിൽ ലാഭം പ്രതീക്ഷിക്കാം. 2021 ഓടെ ഇതു പൂർണമായി നടപ്പാകുമെന്നാണ് ധാരണ.
എസ്പിഡി നേതൃത്വം ഇക്കാര്യം അംഗീകരിച്ചെങ്കിലും രണ്ടാഴ്ചയ്ക്കു ശേഷം പാർട്ടി അംഗങ്ങൾക്കിടയിൽ നടത്തുന്ന ഹിതപരിശോധനയിൽ പാസായാൽ മാത്രമേ സഖ്യ സർക്കാർ രൂപീകരണം യാഥാർഥ്യമാകൂ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ