സൂറിക്ക്: സീറോ മലബാർ ക്രൈസ്തവ സമൂഹത്തിന്റെ വാർഷിക ധ്യാനം മാർച്ച് 23, 24, 25 തീയതികളിൽ സൂറിച്ച് സെന്റ് തെരേസാ ദേവാലയത്തിൽ നടക്കും. ഈ വർഷത്തെ വാർഷിക ധ്യാനം നയിക്കുന്നത് പ്രശസ്ത സുവിശേഷ പ്രസംഗകനും മിഷനറിയുമായ അദിലാബാദ് ബിഷപ് മാർ പ്രിൻസ് ആന്റണി പനേങ്ങാടനാണ്.
മാർച്ച് 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതൽ 8 വരെയും 24 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയും 25 ഞായറാഴ്ച 1 മുതൽ രാത്രി 8 വരെയുമാണ് ധ്യാന ശുശ്രൂഷകൾ. ഓശാന ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങൾക്ക് മാർ പ്രിൻസ് പനേങ്ങാടൻ മുഖ്യ കാർമ്മികത്വം വഹിക്കും .
ക്രൈസ്തവ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വലിയ നോയന്പുകാലത്തിൽ പങ്കെടുത്ത് വിശുദ്ധ വാരത്തിലേക്കും പീഡാനുഭവ ശുശ്രൂഷകളിലേക്കും ഒരുങ്ങുവാനും എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ് പ്ലാപ്പള്ളി അറിയിച്ചു.
വാർഷിക ധ്യാനത്തിനായുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത് അഗസ്റ്റിൻ മാളിയേക്കൽ, സ്റ്റീഫൻ വലിയനിലം, ജെയിംസ് ചിറപ്പുറത്ത്, ബേബി വട്ടപ്പലം എന്നിവരടങ്ങുന്ന കമ്മിറ്റിയാണ്.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ