ചിരഞ്ജീവി, തമന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഭോലാ ശങ്കർ ട്രെയിലർ എത്തി. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്കാണ് ഭോലാ ശങ്കര്‍.
കീർത്തി സുരേഷാണ് ചിത്രത്തിലെ മറ്റൊരു താരം. ചിരഞ്ജീവിയുടെ സഹോദരിയായിട്ടാണ് താരം എത്തുന്നത്. രഘു ബാബു, മുരളി ശർമ, രവി ശങ്കർ, വെണ്ണല കിഷോർ, ശ്രീമുഖി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
രമബ്രഹ്മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ. വെങ്കടേഷ്. ഡൂഡ്ലി ആണ് ഛായാഗ്രാഹണം. മഹതി സ്വരസാഗറാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രം ഓഗസ്റ്റ് 11ന് തിയറ്ററുകളിലെത്തും.