+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​കെ​ അ​വ​സാ​ന​മാ​യി പാ​ടി​യ പാ​ട്ട്; ഓ​ർ​മ്മ​ക​ൾ ഉ​ണ​ർ​ത്തി "സ​മാ​റ"​യി​ലെ ഗാ​നം

റ​ഹ്മാ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന സ​മാ​റ എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി പ്ര​ശ​സ്ത ഗാ​യ​ക​ൻ കൃ​ഷ്ണ​കു​മാ​ർ കു​ന്ന​ത്ത്(​കെ​കെ)​പാ​ടി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി. പു​റ​ത്തി​റ​ങ്ങി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി
കെ.​കെ​ അ​വ​സാ​ന​മാ​യി പാ​ടി​യ പാ​ട്ട്; ഓ​ർ​മ്മ​ക​ൾ ഉ​ണ​ർ​ത്തി

റ​ഹ്മാ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന സ​മാ​റ എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി പ്ര​ശ​സ്ത ഗാ​യ​ക​ൻ കൃ​ഷ്ണ​കു​മാ​ർ കു​ന്ന​ത്ത്(​കെ​കെ)​പാ​ടി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി.

പു​റ​ത്തി​റ​ങ്ങി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ഗാ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കെ.​കെ. അ​വ​സാ​ന​മാ​യി പാ​ടി​യ​ത് സ​മാ​റ​യ്ക്ക് വേ​ണ്ടി​യാ​യി​രു​ന്നു.

പു​തു​മു​ഖ സം​വി​ധാ​യ​ക​ൻ ചാ​ൾ​സ് ജോ​സ​ഫ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​നാ​യി സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ന​വാ​ഗ​ത​നാ​യ ദീ​പ​ക് വാ​ര്യ​രാ​ണ്.



"ദി​ൽ​ബ​റോ " എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത് ഷെ​യ്ഖ് ത​ബ്റൈ​സ് യൂ​സ​ഫ് ബെ​യ്ഗ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. മ​ല​യാ​ള​ത്തി​ൽ പാ​ട്ടു​ക​ൾ പാ​ടാ​ൻ ആ​ഗ്ര​ഹി​ച്ച കെ.​കെ​യെ തേ​ടി​യെ​ത്തി​യ​ത് മ​ല​യാ​ളി​ക​ളു​ടെ ഹി​ന്ദി ഗാ​ന​മാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ൽ താ​ൻ അ​ധി​കം പാ​ട്ടു​ക​ൾ പാ​ടി​യി​ട്ടി​ല്ലെ​ന്നും വീ​ണ്ടും മ​ല​യാ​ള​ത്തി​ലു​ള്ള പാ​ട്ടു​ക​ൾ ത​ര​ണ​മെ​ന്നും സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ ദീ​പ​ക് വാ​ര്യ​രോ​ട് കെ.​കെ. ആ​വ​ശ്യ​പ്പെ​ട്ട​ത് ദീ​പ​ക് ഓ​ർ​മ്മി​ക്കു​ന്നു.

ഇ​തേ പാ​ട്ട് ത​ന്നെ മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും പാ​ടി​യി​രി​ക്കു​ന്ന​ത് ല​ക്ഷ്മി മോ​ഹ​ൻ ആ​ണ്. പീ​കോ​ക്ക് ആ​ർ​ട്ട് ഹൗ​സി​ന്‍റെ ബാ​ന​റി​ൽ എം.​കെ. സു​ഭാ​ക​ര​ൻ, അ​നു​ജ് വ​ർ​ഗീ​സ് വി​ല്ല്യാ​ട​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ച ചി​ത്രം സ​യ​ൻ​സ് ഫി​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ക്രൈം ​ത്രി​ല്ല​റാ​ണ്.

ബോ​ളി​വു​ഡ് താ​രം മീ​ർ​സ​ർ​വാ​ർ, ഭ​ര​ത്,സ​ഞ്ജ​ന ദി​പു, രാ​ഹു​ൽ മാ​ധ​വ്, ബി​നോ​ജ് വി​ല്ല്യ, ഗോ​വി​ന്ദ് കൃ​ഷ്ണ, ടി​നി​ജ്, ടോം ​സ്കോ​ട്ട് തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും വി​ദേ​ശ​താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ലെ​ത്തു​ന്നു. ചി​ത്രം ഓ​ഗ​സ്റ്റ് നാ​ലി​ന് മാ​ജി​ക് ഫ്രെ​യിം​സ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കും.

ഛായാ​ഗ്ര​ഹ​ണം- സി​നു സി​ദ്ധാ​ർ​ത്ഥ് ,പ​ശ്ചാ​ത്ത​ല​സം​ഗീ​തം- ഗോ​പി സു​ന്ദ​ർ, മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ- ദീ​പ​ക് വാ​രി​യ​ർ,എ​ഡി​റ്റ​ർ- ആ​ർ.​ജെ. പ​പ്പ​ൻ, സൗ​ണ്ട് ഡി​സൈ​ൻ- അ​ര​വി​ന്ദ് ബാ​ബു, കോ​സ്റ്റ്യൂം- മ​രി​യ സി​നു.

ക​ലാ​സം​വി​ധാ​നം ര​ഞ്ജി​ത്ത് കോ​ത്തേ​രി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ വി​ഷ്ണു ഐ​ക്ക​ര​ശേ​രി, സം​ഘ​ട്ട​നം ദി​നേ​ശ് കാ​ശി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ പ്രേ​മ​ൻ പെ​രു​മ്പാ​വൂ​ർ, പി​ആ​ർ​ഒ-​ മ​ഞ്ജു ഗോ​പി​നാ​ഥ്. ഡി​സൈ​ന​ർ മാ​മി​ജോ, സ്റ്റി​ൽ​സ് സി​ബി ചീ​ര​ൻ. മാ​ർ​ക്ക​റ്റിം​ഗ് ബി​നു ബ്രിം​ഗ് ഫോ​ർ​ത്ത്. ഡി​ജി​റ്റ​ൽ പി​ആ​ർ-​ ഒ​ബ്സ്ക്യൂ​റ.