+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേ​ര് വി​വാ​ദ​ത്തി​നി​ടെ ഓ​ഗ​സ്റ്റ് പ​ത്തി​ന് തി​യ​റ്റ​റി​ലെ​ത്തു​ക ര​ണ്ട് "ജ​യി​ല​ർ' സി​നി​മ​ക​ൾ

ഓ​ഗ​സ്റ്റ് പ​ത്തി​ന് തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സി​നെ​ത്തു​ക ര​ണ്ട് ജ​യി​ല​ർ സി​നി​മ​ക​ൾ. ഒ​രു മ​ല​യാ​ള ചി​ത്ര​വും ഒ​രു ത​മി​ഴ് ചി​ത്ര​വു​മാ​ണ് ഒ​രേ പേ​രി​ൽ ഒ​രേ ദി​വ​സം തി​യ​റ്റ​റി​ലെ​ത്തു​ന്ന​ത്. ര​ജ​
പേ​ര് വി​വാ​ദ​ത്തി​നി​ടെ ഓ​ഗ​സ്റ്റ് പ​ത്തി​ന് തി​യ​റ്റ​റി​ലെ​ത്തു​ക ര​ണ്ട്

ഓ​ഗ​സ്റ്റ് പ​ത്തി​ന് തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സി​നെ​ത്തു​ക ര​ണ്ട് ജ​യി​ല​ർ സി​നി​മ​ക​ൾ. ഒ​രു മ​ല​യാ​ള ചി​ത്ര​വും ഒ​രു ത​മി​ഴ് ചി​ത്ര​വു​മാ​ണ് ഒ​രേ പേ​രി​ൽ ഒ​രേ ദി​വ​സം തി​യ​റ്റ​റി​ലെ​ത്തു​ന്ന​ത്. ര​ജ​നീ​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് ജ​യി​ല​ർ എ​ന്നാ​ണ്.

ധ്യാ​ൻ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി സ​ക്കീ​ർ മ​ഠ​ത്തി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നും ജ​യി​ല​ർ എ​ന്നാ​ണ് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പേ​ര് വി​വാ​ദം തു​ട​രു​ന്ന​തി​നി​ട‌​യി​ലാ​ണ് ര​ണ്ട് ചി​ത്ര​ങ്ങ​ളും ഒ​രേ ദി​വ​സം ത​ന്നെ റി​ലീ​സ് ചെ​യ്യു​ന്ന​ത്. ജ​യി​ല​ര്‍ എ​ന്ന ടൈ​റ്റി​ലി​നെ ചൊ​ല്ലി ഇ​രു ചി​ത്ര​ങ്ങ​ളു​ടെ​യും നി​ർ​മാ​താ​ക്ക​ള്‍​ക്കി​ട​യി​ലു​ള്ള ത​ര്‍​ക്കം ഇ​പ്പോ​ള്‍ കോ​ട​തി​യി​ലാ​ണ്. പേ​രി​ലെ സാ​മ്യം ചൂ​ണ്ടി​ക്കാ​ട്ടി ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ സ​ണ്‍ പി​ക്‌​ചേ​ഴ്‌​സി​ന് മ​ല​യാ​ള ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ത​ങ്ങ​ള്‍​ക്ക് പേ​ര് മാ​റ്റാ​ന്‍ പ​റ്റി​ല്ല എ​ന്നാ​ണ് സ​ണ്‍ പി​ക്‌​ചേ​ഴ്‌​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് മ​ല​യാ​ള ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന ഹ​ർ​ജി ഓ​ഗ​സ്റ്റ് ര​ണ്ടി​ന് കോ​ട​തി പ​രി​ഗ​ണി​ക്കും.

ത​മി​ഴി​ല്‍ ര​ജ​നി​കാ​ന്ത് ജ​യി​ല​ര്‍ ആ​യി എ​ത്തു​മ്പോ​ള്‍ മ​ല​യാ​ള​ത്തി​ല്‍ ധ്യാ​ന്‍ ആ​ണ് ജ​യി​ല​റു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ജ​യി​ല്‍ ചാ​ടി പോ​കു​ന്ന കു​റ്റ​വാ​ളി​ക​ളും അ​വ​രു​ടെ പി​ന്നാ​ലെ​യു​ള്ള ജ​യി​ല​റി​ന്‍റെ ഓ​ട്ട​വു​മാ​ണ് മ​ല​യാ​ള ചി​ത്രം ജ​യി​ല​ർ പ​റ​യു​ന്ന​ത്.

ദി​വ്യ പി​ള്ള‌​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക. മ​നോ​ജ് കെ ​ജ​യ​ൻ, ശ്രീ​ജി​ത്ത് ര​വി, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, ബി​നു അ​ടി​മാ​ലി, ഉ​ണ്ണി രാ​ജ, ജ​യ​പ്ര​കാ​ശ്, ബി.​കെ. ബൈ​ജു തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ഗോ​ൾ​ഡ​ൻ വി​ല്ലേ​ജി​ന്‍റെ ബാ​ന​റി​ൽ എ​ൻ.​കെ. മു​ഹ​മ്മ​ദ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം.