ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാൻ ചിത്രത്തിലെത്തുന്നത്. ജയില്‍ ചാടി പോകുന്ന കുറ്റവാളികളും അവരുടെ പിന്നാലെയുള്ള ജയിലറിന്റെ ഓട്ടവുമാണ് ചിത്രം പറയുന്നത്.
ദിവ്യ പിള്ളയാണ് ചിത്രത്തിൽ നായിക. മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി.കെ. ബൈജു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗോൾഡൻ വില്ലേജിന്റെ ബാനറിൽ എൻ.കെ. മുഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മാണം.
ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരിലും ഈ ചിത്രം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിന്റെ പേരും ജയിലര്‍ എന്നാണ്.
ഇത് ചൂണ്ടിക്കാട്ടി തമിഴ് ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സിന് മലയാളം ചിത്രത്തിന്റെ അണിയറക്കാര്‍ നോട്ടീസ് അയച്ചിരുന്നു.