+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ് സി​നി​മ​യി​ൽ ഇ​നി ത​മി​ഴ് അ​ഭി​നേ​താ​ക്ക​ൾ മാ​ത്രം മ​തി; നി​ബ​ന്ധ​ന​ക​ളു​മാ​യി ഫെ​ഫ്സി

ത​മി​ഴ് സി​നി​മ​യി​ല്‍ ഇ​നി ത​മി​ഴ് അ​ഭി​നേ​താ​ക്ക​ളെ മാ​ത്രം സ​ഹ​ക​രി​പ്പി​ച്ചാ​ല്‍ മ​തി​യെ​ന്ന് ത​മി​ഴ് സി​നി​മ​യി​ലെ സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫി​ലിം എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​
ത​മി​ഴ് സി​നി​മ​യി​ൽ ഇ​നി ത​മി​ഴ് അ​ഭി​നേ​താ​ക്ക​ൾ മാ​ത്രം മ​തി; നി​ബ​ന്ധ​ന​ക​ളു​മാ​യി ഫെ​ഫ്സി

ത​മി​ഴ് സി​നി​മ​യി​ല്‍ ഇ​നി ത​മി​ഴ് അ​ഭി​നേ​താ​ക്ക​ളെ മാ​ത്രം സ​ഹ​ക​രി​പ്പി​ച്ചാ​ല്‍ മ​തി​യെ​ന്ന് ത​മി​ഴ് സി​നി​മ​യി​ലെ സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫി​ലിം എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ (ഫെ​ഫ്സി).

ത​മി​ഴ് സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം ത​മി​ഴ്നാ​ടി​ന് പു​റ​ത്ത് ന​ട​ത്ത​രു​തെ​ന്നാ​ണ് മ​റ്റൊ​രു നി​ര്‍​ദേ​ശം. ഇ​വ ലം​ഘി​ച്ചാ​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സം​ഘ​ട​നാ നേ​തൃ​ത്വം അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഷൂ​ട്ടിം​ഗ് നി​ശ്ച​യി​ച്ച സ​മ​യ​ത്ത് അ​വ​സാ​നി​ച്ചി​ല്ലെ​ങ്കി​ലോ നേ​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന ബ​ജ​റ്റ് മ​റി​ക​ട​ന്നാ​ലോ അ​തി​നു​ള്ള കാ​ര​ണം നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് എ​ഴു​തി ന​ല്‍​ക​ണം.

സം​വി​ധാ​യ​ക​ൻ ക​ഥ​യു​ടെ ര​ച​യി​താ​വാ​ണെ​ങ്കി​ൽ, ക​ഥ​യു​ടെ അ​വ​കാ​ശ​ത്തി​ന് പ്ര​ശ്‌​ന​മു​ണ്ടാ​യാ​ൽ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്ക​ണം. മ​റ്റ് ഇ​ൻ​ഡ​സ്ട്രി​ക​ളി​ല്‍ നി​ന്നു​ള്ള താ​ര​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ മൂ​ലം ഫെ​ഫ്സി അം​ഗ​ങ്ങ​ൾ​ക്ക് സി​നി​മ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ത​മി​ഴ് സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് ത​മി​ഴ് നാ​ട്ടി​ൽ നി​ന്നും അ​ക​ന്നു​പോ​കു​ക​യാ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

ത​മി​ഴ് സി​നി​മാ മേ​ഖ​ല​യി​ലെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലു​ള്ള ആ​ളു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഫി​ലിം എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ (ഫെ​ഫ്സി). സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ആ​ർ.​കെ. സെ​ൽ​വ​മ​ണി​യാ​ണ് സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​ൻ.