മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച നടൻ വിനായകന്റെ പെരുമാറ്റത്തിൽ ക്ഷമ ചോദിച്ച് നടി നിരഞ്ജന അനൂപ്. വിനായകന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകാരവും നിരാശാജനകവുമായിപ്പോയി എന്ന് നിരഞ്ജന കുറിച്ചു.
ഞാനും കൂടി ഉൾപ്പെടുന്ന ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരാളുടെ മോശമായ ചില പ്രസ്താവനകളാൽ മുറിവേറ്റ പൊതുജനങ്ങളോടും എല്ലാവരോടും ഞാൻ മാപ്പുചോദിക്കുന്നു.
അദ്ദേഹത്തിൽ നിന്ന് വന്നത് അങ്ങേയറ്റം അപമാനകരവും നിരാശാജനകവുമായ പ്രസ്താവനയാണ്. എല്ലാവരും ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ജനനായകനോടുള്ള ബഹുമാനാർഥം ഞാനിതിവിടെ പറയാനാഗ്രഹിക്കുന്നു. ഒപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു.നിരഞ്ജന അനൂപ് പറഞ്ഞു.