+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ട്ടീ​ഷ് വി​സ​യ്ക്ക് ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നും തി​രു​വ​ന​ന്ത​പു​ര​ത്തും സൗ​ക​ര്യം

തി​രു​വ​ന​ന്ത​പു​രം: ബ്രി​ട്ട​നി​ലേ​ക്കു​ള്ള വി​സ തേ​ടു​ന്ന​വ​ർ​ക്ക് ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ മാ​സ​ത്തി​ലൊ​രി​ക്കി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് സൗ​ക​ര്യ​മൊ​രു​ങ്ങി. നേ​ര​ത്തെ കേ​ര​ള​ത്തി​
ബ്രി​ട്ടീ​ഷ് വി​സ​യ്ക്ക് ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നും തി​രു​വ​ന​ന്ത​പു​ര​ത്തും സൗ​ക​ര്യം
തി​രു​വ​ന​ന്ത​പു​രം: ബ്രി​ട്ട​നി​ലേ​ക്കു​ള്ള വി​സ തേ​ടു​ന്ന​വ​ർ​ക്ക് ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ മാ​സ​ത്തി​ലൊ​രി​ക്കി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് സൗ​ക​ര്യ​മൊ​രു​ങ്ങി. നേ​ര​ത്തെ കേ​ര​ള​ത്തി​ൽ കൊ​ച്ചി​യി​ൽ മാ​ത്ര​മാ​ണ് ഈ ​സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്ന​ത്. മാ​സ​ത്തി​ലൊ​രി​ക്ക​ലാ​ണെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ന്‍റ​ർ തു​ട​ങ്ങാ​നു​ള്ള യു​കെ വി​സ ആ​ൻ​ഡ് ഇ​മി​ഗ്രേ​ഷ​ൻ തീ​രു​മാ​നം മ​ല​യാ​ളി​ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​വും വി​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തു​മാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്തെ വി​സ കേ​ന്ദ്രം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വി​എ​ഫ്എ​സ് ഗ്ലോ​ബ​ലി​ന്‍റെ ടെം​പ​റ​റി എ​ൻ​റോ​ൾ​മെ​ന്‍റ് ലൊ​ക്കേ​ഷ​ൻ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാം. ഇ​വി​ട​ത്തെ സേ​വ​നം ഉ​പ​യോ​ഗി​ക്കാ​ൻ വി​സ ഫീ​സി​നു പു​റ​മെ 4566 രൂ​പ അ​ധി​ക​മാ​യി ന​ൽ​ക​ണ​മെ​ന്ന​തു മാ​ത്ര​മാ​ണ് ബു​ദ്ധി​മു​ട്ട്. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കി​ട്ട് മൂ​ന്നു​വ​രെ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കും. ട​യ​ർ-4 സ്റ്റു​ഡ​ന്‍റ് ആ​പ്ലി​ക്കേ​ഷ​ൻ പ്രൊ​ഷ​ണ​ൽ സ്റ്റാ​ഫ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ​ത്ത​രം വി​സ അ​പേ​ക്ഷ​ക​ളും ഇ​വി​ടെ പ​രി​ഗ​ണി​ക്കും.

അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. വ്യ​ക്തി​ക​ൾ​ക്കും കോ​ർ​പ​റേ​റ്റ് ടൂ​ർ സം​ഘ​ങ്ങ​ൾ​ക്കും സി​നി​മ, ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​ള്ള സം​ഘ​ങ്ങ​ൾ​ക്കും ഇ​വി​ടെ വി​സ​യ്ക്ക് അ​പേ​ക്ഷി​ക്കാം.

വി​ലാ​സം: ടി.​സി. 2/2408-3, ഫ​സ്റ്റ് ഫ്ളോ​ർ, ഏ​ഷ്യാ​റ്റി​ക് ബി​സി​ന​സ് സെ​ന്‍റ​ർ, ആ​റ്റി​ൻ​കു​ഴി, ക​ഴ​ക്കൂ​ട്ടം, തി​രു​വ​ന്ത​പു​രം-695581.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ