ബർമിംഗ്ഹാം: ഗർഷോം ടിവി യുക്മ സ്റ്റാർസിംഗർ 3യുടെ രണ്ടാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കുകയാണ്. കഴിഞ്ഞ നവംബർ 11ന് ബർമിംഗ്ഹാമിനടുത്തുള്ള വൂളറാംപ്റ്റണിൽ നടന്ന ആദ്യ സ്റ്റേജ് മത്സരങ്ങളിൽ രണ്ട് റൗണ്ട് മത്സരങ്ങളായിരുന്നു ക്രമീകരിച്ചിരുന്നത്. ആദ്യ റൗണ്ടായ ന്ധഇഷ്ടഗാനന്ധ റൗണ്ടിന്റെ സംപ്രേക്ഷണം പൂർത്തിയായിക്കഴിഞ്ഞു. അടുത്ത റൗണ്ട് 1970-80 കാലഘട്ടത്തിൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽനിന്നുള്ള ഹൃദ്യഗാനങ്ങൾക്കായാണ് മാറ്റിവച്ചിരിക്കുന്നത്.
മത്സരാർത്ഥികളായ പതിനഞ്ച് ഗായകരിൽ മൂന്നുപേർ ഈ റൗണ്ട് അവസാനിക്കുന്നതോടെ സ്റ്റാർ സിംഗറിൽനിന്നും പുറത്താകുകയാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഒരു ജീവ·രണ പോരാട്ടമായിരിക്കും രണ്ടാം റൗണ്ടിലെ മത്സരങ്ങളിൽ നാം കാണുക. ഈ റൗണ്ടിലെ ആദ്യ എപ്പിസോഡിൽ പാടാനെത്തുന്നത് കടൽകടന്ന് മത്സരിക്കാനെത്തിയ ജാസ്മിൻ പ്രമോദ് (ഡബ്ലിൻ), സോളിഹള്ളിൽനിന്നുള്ള ആന്റണി തോമസ്, കെൻറ്റിൽനിന്നുള്ള അനു ജോസ് എന്നിവരാണ്.
യുക്മയുടെ ഏറ്റവും ജനകീയമായ പ്രോഗ്രാം എന്നനിലയിലേക്ക് വളർന്നു കഴിഞ്ഞ സ്റ്റാർസിംഗർ പ്രോഗ്രാമിനെ യുകെയിലെ എന്നല്ല യൂറോപ്പിലെ തന്നെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു എന്നത് യുക്മയ്ക്കും ഗർഷോം ടിവിയ്ക്കും ഏറെ ആത്മവിശ്വാസം പകരുന്നുണ്ട്. പ്രവാസത്തിന്റെ പരിമിതമായ സാഹചര്യങ്ങളിൽ ഇതുപോലെ പ്രൊഫഷണലായി നടത്തുന്ന മ്യുസിക് റിയാലിറ്റി ഷോയുടെ വിജയം വരുംകാലങ്ങളിലേക്ക് കൂടുതൽ ഉൗർജ്ജവും കരുത്തും പകരും എന്നതിൽ സംശയമില്ല.