സൂറിച്ച്: കരോൾ സംഗീതം ആലപിക്കുവാൻ സ്കൂളിൽ ഹാജരാകാതിരുന്ന മുസ്ലീം വിദ്യാർഥികളുടെ പിതാവ് 500 ഫ്രാങ്ക് പിഴയടക്കണം. സ്കൂൾ അധികൃതർ 500 ഫ്രാങ്ക് പിഴ ചുമത്തിയതിനെതിരെ കോടതിയെ സമീപിച്ച പിതാവിനാണ് പിഴയടച്ചേ മതിയാകൂ എന്ന ഉത്തരവ് കോടതി നൽകിയത്.
പിതാവ് എന്ന നിലയിലുള്ള തന്റെ കടമ നിറവേറ്റുന്നതിൽ പരാജയപ്പെട്ടത്തിനാണ് പിഴ ശിക്ഷ. ക്രിസ്മസ് കരോൾ സംഗീതം ആലപിക്കുന്നത് മതപരമായ ചടങ്ങല്ലെന്നും സാധാരണ ക്ലാസിന്റെ ഭാഗമാണെന്നുമായിരുന്നു സ്കൂൾ അധികൃതരുടെ വാദം. എന്നാൽ ഇതംഗീകരിക്കാതെയാണ് തന്റെ മൂന്ന് കുട്ടികളെയും പിതാവ് ആ ദിവസം സ്കൂളിൽ അയയ്ക്കാതിരുന്നത്. പിതാവിന്റെ വാദം കോടതി അംഗീകരിച്ചില്ല.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ