വിയന്ന: റോഡപകടത്തെത്തുടർന്ന് മാംസവുമായി വന്ന ട്രെയിലർ മറിഞ്ഞ് 25 ടണ്ണോളം പശുവിറച്ചി റോഡിലായി. ഓസ്ട്രിയയിലെ മിസ്റ്റൽ ബാഹ് ജില്ലയിലെ ഐബസ് ബുണിലാണ് സംഭവം. ഇതേ തുടർന്ന് എസ് വണ്ണിലെ ഗതാഗതം സ്തംഭിച്ചു.
വാഹനങ്ങൾ കോർണർ നൊയേബുർഗ് വഴി തിരിച്ചുവിട്ടു. ഡ്രൈവറെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെക്ക് റിപ്പബ്ലിക്കിൽ നിന്നും മാംസവുമായി വന്ന ലോറിയാണ് അമിത വേഗത മൂലം ഐബസ് ബ്രുണ് ക്രോസിംഗിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഫയർ അഗ്നിശമനസേനാ വിഭാഗത്തിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി ദേശീയപാത എ5 ലാണ് അപകടമുണ്ടാക്കിയത്.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ