വിയന്ന: പൊതു ഗതാഗത സംവിധാനത്തിന് പേരുകേട്ട ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ നിരത്തുകളെ കീഴടക്കുവാൻ താമസിയാതെ ഫ്ളെക്സിറ്റി ട്രാമുകൾ നിരത്തിലിറങ്ങും. ഈ വർഷാവസാനത്തോടെ ഫ്ളെക്സിറ്റി വിയന്നയിലെന്പാടും ഓടിത്തുടങ്ങും. ഇതോടനുബന്ധിച്ചുള്ള പരീക്ഷണ ഓട്ടം വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കി.
2017 അവസാനത്തോടുകൂടി വിയന്ന ട്രാൻസ്പോർട്ട് കോർപറേഷന് പുതിയ ട്രാമുകൾ കൈമാറിയെങ്കിലും യാത്രക്കാരില്ലാതെയുള്ള പരീക്ഷണ ഓട്ടങ്ങൾ തുടരും. യാത്രക്കാരെയും വഹിച്ചുള്ള യാത്ര ഈ വർഷാവസാനത്തോടെ മാത്രമാകും ആരംഭിക്കുക. ഈ പുതിയ ട്രാമുകൾ നിരത്തിലിറങ്ങുന്നതോടെ ഉയർന്ന പ്ലാറ്റ്ഫോമുള്ള പഴയ ട്രാമുകൾ ഓട്ടം നിർത്തിത്തുടങ്ങും.
ഏകദേശം 119നും 156നുമിടയിൽ പുതിയ ട്രാമുകളാണ് വിയന്ന ട്രാൻസ്പോർട്ട് കോർപറേഷൻ വാങ്ങുന്നത്. ഇതിനായി ഏകദേശം 562 മില്യണ്‍ യൂറോയുടെ കരാറാണ് കോർപറേഷൻ ഒപ്പിട്ടത്. ഇതനുസരിച്ച് 24 വർഷം ട്രാമുകളുടെ സർവീസ് സേവനങ്ങൾ നിർമ്മാതാക്കൾ നിർവഹിക്കും.
ഈ വർഷം ജനുവരി ആദ്യവാരം മുതൽ പുതിയ ട്രാമിൽ ഡ്രൈവർമാർക്കുള്ള പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഈ പരിശീലന പരിപാടി ഏകദേശം ഈ വർഷാവസാനം വരെ തുടരും. ട്രാക്കിലെ ഓരോ വളവിലും തിരിവിലും എങ്ങനെ സുരക്ഷിതമായി ട്രാം ഓടിക്കാം എന്നുള്ളത് പഠിപ്പിക്കുവാൻ വേണ്ടിക്കൂടിയാണിത്.
ഏറ്റവും പുതിയ ട്രാം നിരത്തിലിറങ്ങുന്നതോടുകൂടി പരിസ്ഥിതി സൗഹൃദമായ ട്രാമുകൾ യാത്രക്കാർക്ക് പരിചിതമാകും. ഏറ്റവും കുറഞ്ഞ വൈദ്യുതിയിലാകും ട്രാമുകൾ ഓടുക. പുതിയ ട്രാമുകളിൽ ലെഡ് ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ മടക്കാവുന്ന സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നതുമൂലം വീൽചെയർ യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കൂടുതൽ ഈ ട്രാം ഉപയോഗിക്കാൻ പറ്റും. ബേബി വാഗണുമായി വരുന്നവർക്കും ശക്തമായ എയർകണ്ടീഷനിംഗ് സംവിധാനവും വീഡിയോ കാമറകളും ടിവി സംവിധാനവും പുതിയ ട്രാമുകളിൽ ഉണ്ടാകും.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ