കുരിശിൻതൊട്ടിയുടെ കൂദാശ നടത്തി
10:51 PM Jan 22, 2018 | Deepika.com
ബംഗളൂരു: ഹെന്നൂർ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തിന്റെ കുരിശിൻതൊട്ടി കൂദാശ നടത്തി. ബംഗ്ലൂർ ഭദ്രാസനാധിപൻ അഭി. പത്രോസ് മാർ ഒസ്താത്തിയോസ്, സിംഹാസനപള്ളികളുടെ അധിപനായിരുന്ന കുര്യാക്കോസ് മാർ ദീയസ്ക്കോറോസ് എന്നീ പിതാക്കന്മാർ കൂദാശയ്ക്ക് നേതൃത്വം നൽകി. ബാംഗ്ലൂർ ഭദ്രാസനത്തിലെ വൈദികരായ ഫാ. പൗലോസ് മംഗലത്ത്, ഫാ. വർഗീസ് ചെങ്ങമനാട്ട്. ഫാ. ജോസഫ, ഫാ. ജിനോഷ്, ജോണ്സൻ, ഫാ. ജെറി കുര്യൻ, ഫാ. ഫെബിൻ പൂത്തറ, ഫാ. എബിൻ ഏലിയാസ്, ഫാ. മനീഷ് കുര്യോക്കാസ്, ഫാ. എൽദോ, ഡീ. ബേസിൽ എന്നിവർ ശുശ്രൂഷയിൽ സംബന്ധിച്ചു.