ആൽവിൻ ക്രീയേഷൻസിന്റെ ബാനറിൽ, മഹേഷ് ജെയിൻ, അരുൺ ജെയിൻ എന്നിവർ നിർമിക്കുന്ന പുതിയ ചിത്രം നീതിയുടെ ഷൂട്ടിംഗ് പാലക്കാട് പുരോഗമിക്കുന്നു.
ഡോ. ജെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോ. ജെസി എഴുതിയ ഫസ്ക് എന്ന പുസ്തകത്തിൽ നിന്നുമുള്ള വ്യത്യസ്തമായ നാലുകഥകളാണ് നീതിയിൽ പ്രമേയമാക്കിയിരിക്കുന്നത്.
ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പിആർഒ അയ്മനം സാജനാണ്. ബിനോജ് കുളത്തൂർ, ടി.പി. കുഞ്ഞിക്കണ്ണൻ, രമ്യ, ശ്രീക്കുട്ടി നമിത, വിജിഷ് പ്രഭു, വർഷാ നന്ദിനി, ലതാ മോഹൻ, ആശ, രജനി, ബിനോയ്, നന്ദന, അശ്വിൻ, വൈഷ്ണവ്, സജന, അനുരുദ്ധ്, അഖിലേഷ്, അനീഷ് ശ്രീധർ, കവിത, താര, അക്ഷയ, ബേബി, ഷീന, സുചിത്ര, ഉണ്ണിമായ, റീന, ഉദയപ്രകാശൻ, ഷാനി ദാസ്, പ്രസാദ്, സിദ്ധിഖ്, വേലായുധൻ, മുരുകൻ, ഉണ്ണി തിരൂർ, ദേവദാസ്, ഷിബു, സന്തോഷ്, മാസ്റ്റർ ഷഹൽ, മാസ്റ്റർ ശ്രാവൺ, ലക്ഷ്മണൻ, രജനീഷ് നിബോദ്, വിജീഷ്, ശ്രീനാഥ്, പ്രഭു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ കഥയും സംഭാഷണവും ഒരുക്കുന്നത് സംവിധായിക തന്നെയാണ്. ഡിഒപി - ടി.എസ്. ബാബു, തിരക്കഥ - ബാബു അത്താണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനീത് വി.,
എഡിറ്റിംഗ് - ഷമീർ, ഗാനങ്ങൾ- മുരളി എസ്.കുമാർ, അഖിലേഷ് ആർ., സംഗീതം- കൃഷ്ണപ്രസാദ്, വിഷ്ണുദാസ്, ആലാപനം- മോഹൻ കുമാർ, കൃഷ്ണപ്രസാദ്, ചാരുലത, വർഷ നന്ദിനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനു പ്രകാശ്,
പ്രൊഡക്ഷൻ കോർഡിനേറ്റർ - വിവേക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത്ത് സി., അസോസിയേറ്റ് ഡയറക്ടർ - വിനീഷ്, അസിസ്റ്റൻ്റ് ഡയറക്ടർ - നിരഞ്ജൻ, ആർട്ട് - മുഹമ്മദ് റൗഫ്, മേക്കപ്പ് - എയർപോർട്ട് ബാബു, ഷിബു തിരൂർ , കോസ്റ്റ്യൂം- ഉണ്ണിമായ, കോറിയോഗ്രാഫർ- അമേഷ്, രമ്യ,
വിഎഫക്സ് - വൈറസ് സ്റ്റുഡിയോ, സ്റ്റിൽ - അനന്തു, ബിനു, പിആർഒ- അയ്മനം സാജൻ, പോസ്റ്റർ ഡിസൈൻ- ഷനിൽ കൈറ്റ് ഡിസൈൻ.