+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എവൈക് ലണ്ടൻ”ബൈബിൾ കണ്‍വൻഷൻ 20 ന്

മാഞ്ചസ്റ്റർ: ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് വിവിധ ലോക രാജ്യങ്ങളിൽ ധ്യാന ശുശ്രൂഷകളുടെ ഭാഗമായി നടത്തപ്പെടുന്ന "എവൈക് ലണ്ടൻ' ബൈബിൾ കണ്‍വൻഷൻ ജനു
എവൈക് ലണ്ടൻ”ബൈബിൾ കണ്‍വൻഷൻ 20 ന്
മാഞ്ചസ്റ്റർ: ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് വിവിധ ലോക രാജ്യങ്ങളിൽ ധ്യാന ശുശ്രൂഷകളുടെ ഭാഗമായി നടത്തപ്പെടുന്ന "എവൈക് ലണ്ടൻ' ബൈബിൾ കണ്‍വൻഷൻ ജനുവരി 20 ന് (ശനി) ലണ്ടനിൽ നടക്കും.

ജപമാല, ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, വിശുദ്ധ കുർബാന, രോഗശാന്തി ശുശ്രൂഷ എന്നിവ ധ്യാനത്തിന്‍റെ ഭാഗമായിരിക്കും. ഫാ.സോജി ഓലിക്കലിനെ കൂടാതെ ഫാ.ഷൈജു നടുവത്താനി പ്രമുഖ വചനപ്രഘോഷകൻ ഫാ. ബ്രിട്ടോ ബലവെന്ദ്രൻ, സെഹിയോൻ യൂറോപ്പിലെ വചന പ്രഘോഷകരും പ്രമുഖ ആത്മീയ ശുശ്രൂഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, സോജി ബിജോ, പ്രശസ്ത വിടുതൽ ശുശ്രൂഷക റോസ് പവൽ എന്നിവർ ശൂശ്രൂഷകൾ നയിക്കും. കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും.

വിലാസം:ST. ANNE’S CATHOLIC HIGH SCHOOL, 6 OAKTHORPE ROAD
PALMERS GREEN, LONDON, N13 5 TY

വിവരങ്ങൾക്ക്: റുഡോൾഫ് 0750226603, വിർജീനിയ 07809724043.

റിപ്പോർട്ട്: ബാബു ജോസഫ്