+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഖ്ബൂ​ൽ സ​ൽ​മാ​നും സ​ലിം​കു​മാ​റും; "കി​ർ​ക്ക​ൻ'ട്രെ​യി​ല​ർ

സ​ലിം​കു​മാ​ർ, ജോ​ണി ആ​ന്‍റ​ണി, മ​ഖ്‌​ബൂ​ൽ സ​ൽ​മാ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ജോ​ഷ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ‘കി​ർ​ക്ക​ൻ’ എ​ന്ന ചി​ത്ര​ത്തി​
മ​ഖ്ബൂ​ൽ സ​ൽ​മാ​നും സ​ലിം​കു​മാ​റും;

സ​ലിം​കു​മാ​ർ, ജോ​ണി ആ​ന്‍റ​ണി, മ​ഖ്‌​ബൂ​ൽ സ​ൽ​മാ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ജോ​ഷ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ‘കി​ർ​ക്ക​ൻ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ഒ​രു കൊ​ല​പാ​ത​ക​വും തു​ട​ർ​ന്നു​ള്ള കേ​സ് അ​ന്വേ​ഷ​ണ​വു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

അ​പ്പാ​നി ശ​ര​ത്ത്, വി​ജ​യ​രാ​ഘ​വ​ൻ, ക​നി കു​സൃ​തി, അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ, മീ​രാ വാ​സു​ദേ​വ്, ജാ​ന​കി മേ​നോ​ൻ, ശീ​ത​ൾ ശ്യാം ​എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. ജൂ​ലൈ 21ന് ​ചി​ത്രം റി​ലീ​സി​ന് എ​ത്തും.



മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട എ​ന്നീ നാ​ല് ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. മാ​മ്പ്ര സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ മാ​ത്യു മാ​മ്പ്ര​യാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഔ​ൾ മീ​ഡി​യ എ​ൻ​റ​ർ​ടെ​യ്മെ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ജി​ത് നാ​യ​ർ, ബി​ന്ദി​യ അ​ജീ​ഷ്, ര​മ്യ ജോ​ഷ് എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ.

ഗൗ​തം ലെ​നി​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്ര​സം​യോ​ജ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് രോ​ഹി​ത് വി.​എ​സ്. വാ​ര്യ​ത്താ​ണ്. ജ്യോ​തി​ഷ് കാ​ശി, ആ​ർ​ജെ അ​ജീ​ഷ് സാ​രം​ഗി, സാ​ഗ​ർ ഭാ​ര​തീ​യം എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് മ​ണി​ക​ണ്ഠ​ൻ അ​യ്യ​പ്പ​യാ​ണ് സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

പ്രോ​ജ​ക്ട് ഡി​സൈ​ന​ർ: ഉ​ല്ലാ​സ് ചെ​മ്പ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: അ​മ​ൽ വ്യാ​സ്, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ: ഡി. ​മു​ര​ളി, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ: ഡി​ല്ലി ഗോ​പ​ൻ, മേ​ക്ക​പ്പ്: സു​നി​ൽ നാ​ട്ട​ക്ക​ൽ, ക​ലാ​സം​വി​ധാ​നം: സ​ന്തോ​ഷ് വെ​ഞ്ഞാ​റ​മ്മൂ​ട്,

വ​സ്ത്രാ​ല​ങ്കാ​രം: ഇ​ന്ദ്ര​ൻ​സ് ജ​യ​ൻ, കൊ​റി​യോ​ഗ്രാ​ഫ​ർ: ര​മേ​ഷ് റാം, ​സം​ഘ​ട്ട​നം: മാ​ഫി​യ ശ​ശി, ക​ള​റി​സ്റ്റ്: ഷി​നോ​യ് പി. ​ദാ​സ്, റെ​ക്കോ​ർ​ഡിം​ഗ്: ബി​നൂ​പ് എ​സ്. ദേ​വ​ൻ, സൗ​ണ്ട് ഡി​സൈ​ൻ: ജെ​സ്വി​ൻ ഫി​ലി​ക്സ്, സൗ​ണ്ട് മി​ക്സിം​ഗ്: ഡാ​ൻ ജോ​സ്, വി​എ​ഫ്എ​ക്സ്: ഐ​വി​എ​ഫ്എ​ക്സ് കൊ​ച്ചി​ൻ, പി​ആ​ർ​ഒ- പി.​ ശി​വ​പ്ര​സാ​ദ്, സ്റ്റി​ൽ​സ്: ജ​യ​പ്ര​കാ​ശ് അ​ത്ത​ലൂ​ർ, ഡി​സൈ​ൻ: കൃ​ഷ്ണ പ്ര​സാ​ദ്.