+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംഎംസിഎ ബോളിവുഡ് ഡാൻസ് ക്ലാസുകളുടെ ഉദ്ഘാടനം 19 ന്

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വിഥിൻഷോ വുഡ് ഹൗസ് പാർക്ക് ലൈഫ് സ്റ്റൈൽ സെന്‍ററിൽ ഡാൻസ് ക്ലാസുകൾ പുനരാരംഭിക്കുന്നു. ജനുവരി 19 ന് (വെള്ളി) വൈകുന്നേരം അഞ്ചിന് എംഎംസി
എംഎംസിഎ ബോളിവുഡ് ഡാൻസ് ക്ലാസുകളുടെ ഉദ്ഘാടനം 19 ന്
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വിഥിൻഷോ വുഡ് ഹൗസ് പാർക്ക് ലൈഫ് സ്റ്റൈൽ സെന്‍ററിൽ ഡാൻസ് ക്ലാസുകൾ പുനരാരംഭിക്കുന്നു. ജനുവരി 19 ന് (വെള്ളി) വൈകുന്നേരം അഞ്ചിന് എംഎംസിഎ കൾച്ചറൽ കോഓർഡിനേറ്റർ ലിസി എബ്രഹാം ക്ലാസുകൾ ഉദ്ഘാടനം ചെയ്യും.

എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 5 മുതൽ 7 വരെയാണ് ക്ലാസുകൾ. കുട്ടികൾക്കും സ്ത്രീകൾക്കും മാത്രമായി ഒരുക്കിയിരിക്കുന്ന ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് ഈ രംഗത്തെ പ്രശസ്തരായ അധ്യപകരാണ്. പ്രവാസ ജീവിതത്തിന്‍റെ തിരക്കുകൾക്കും പിരിമുറുക്കങ്ങൾക്കും അയവു വരുത്തുവാൻ ഇതുപോലെയുള്ള അവസരങ്ങൾ പ്രയോജനപ്പെടുമെന്നുള്ളതിനാലാണ് മുതിർന്നവർക്കും ഡാൻസ് ക്ലാസുകൾ തുടങ്ങുന്നത്. താല്പര്യമുള്ളവർ അസോസിയേഷന്‍റെ കമ്മിറ്റിയംഗങ്ങളുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്