+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്റർ നൈറ്റ് വിജിൽ 19 ന്

മാഞ്ചസ്റ്റർ: എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ മാഞ്ചസ്റ്റർ ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന പുതു വർഷത്തിലെ ആദ്യത്തെ നൈറ്റ് വിജിൽ ജനുവരി 19 ന് (വെള്ളി) നടക്കും. ലോംഗ് സൈറ്റ് സെന്‍റ്ജോസഫ് ദ
മാഞ്ചസ്റ്റർ നൈറ്റ് വിജിൽ 19 ന്
മാഞ്ചസ്റ്റർ: എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ മാഞ്ചസ്റ്റർ ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന പുതു വർഷത്തിലെ ആദ്യത്തെ നൈറ്റ് വിജിൽ ജനുവരി 19 ന് (വെള്ളി) നടക്കും. ലോംഗ് സൈറ്റ് സെന്‍റ്ജോസഫ് ദേവാലയത്തിൽ രാത്രി ഒന്പതു മുതൽ പുലർച്ചെ രണ്ടു വരെയാണ് ശുശ്രൂഷകൾ.

ആഘോഷമായ വിശുദ്ധ കുർബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയാഭിഷേകം തുളുന്പുന്ന സ്തുതിപ്പുകൾ, ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ, ആന്തരിക ശുദ്ധി പകരുന്ന ആരാധന തുടങ്ങിയവ നൈറ്റ് വിജിലിന്‍റെ ഭാഗമായിരിക്കും. പ്രശസ്ത ധ്യാന ഗുരു ഫാ.തോമസ് കൊളങ്ങാടൻ ഒഎസ്ബി ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. പുതുവർഷത്തിൽ നടക്കുന്ന ആദ്യനൈറ്റ് വിജിലിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ജീസസ് യൂത്ത് ടീമംഗങ്ങൾ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ജോബി വർഗീസ് 7825871317, ജയ്സൻ മേച്ചേരിൽ 07915652674.

വിലാസം: ST.JOSEPH’ S CHURCH,PORTLAND CRESCENT, M13 OBU.

റിപ്പോർട്ട്: അലക്സ് വർഗീസ്