+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊടും ശൈത്യത്തിലമർന്നു സൈബീരിയൻ ഗ്രാമം

സൈബീരിയ: ഭൂമിയിലെ ഏറ്റവും തണുപ്പുള്ള ജനവാസ മേഖലയായി സൈബീരിയൻ ഗ്രാമം മാറി. പൂജ്യത്തിനു താഴെ 62 ഡിഗ്രിയിലേക്ക് താപനില ഇടിഞ്ഞതോടെ തെർമോമീറ്ററുകൾ പൊട്ടിത്തെറിക്കുന്ന അവസ്ഥ. ഇത്രയും താഴ്ന്ന താപനിലയിൽ സാ
കൊടും ശൈത്യത്തിലമർന്നു സൈബീരിയൻ ഗ്രാമം
സൈബീരിയ: ഭൂമിയിലെ ഏറ്റവും തണുപ്പുള്ള ജനവാസ മേഖലയായി സൈബീരിയൻ ഗ്രാമം മാറി. പൂജ്യത്തിനു താഴെ 62 ഡിഗ്രിയിലേക്ക് താപനില ഇടിഞ്ഞതോടെ തെർമോമീറ്ററുകൾ പൊട്ടിത്തെറിക്കുന്ന അവസ്ഥ. ഇത്രയും താഴ്ന്ന താപനിലയിൽ സാധാരണ ഡിജിറ്റൽ തെർമോമീറ്ററുകൾ ഇത്തരത്തിൽ മാത്രമേ പ്രതികരിക്കൂ എന്നാണ് പുതിയ അറിവും കിട്ടി.

അഞ്ഞൂറോളം പേരാണ് ഈ ഗ്രാമത്തിലെ സ്ഥിര താമസക്കാർ. 1920 കളിലും 1930 കളിലും മറ്റും ആട്ടിടയൻമാരുടെ ഇടത്താവളമായിരുന്നു ഇവിടം. ഇവിടത്തെക്കാൾ കുറഞ്ഞ താപനില മറ്റിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവിടമൊന്നും ജനവാസ കേന്ദ്രങ്ങളല്ലെന്നതാണ് വസ്തുത.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ