+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജേക്കബ് ദാനിയേൽ കൊളോണിൽ നിര്യാതനായി

കൊളോണ്‍: ജർമനിയിലെ ആദ്യകാല കുടിയേറ്റക്കാരനായ ജേക്കബ് ദാനിയേൽ ഉഴുവത്ത് (ബാബുച്ചായൻ 74) കൊളോണിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : മാർഗരറ്റ്. മക്കൾ: ബിജു, ഡോ.ബിനു.പത്തനംതിട്ട ഓമല്ലൂർ സ്വ
ജേക്കബ് ദാനിയേൽ കൊളോണിൽ നിര്യാതനായി
കൊളോണ്‍: ജർമനിയിലെ ആദ്യകാല കുടിയേറ്റക്കാരനായ ജേക്കബ് ദാനിയേൽ ഉഴുവത്ത് (ബാബുച്ചായൻ - 74) കൊളോണിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : മാർഗരറ്റ്. മക്കൾ: ബിജു, ഡോ.ബിനു.

പത്തനംതിട്ട ഓമല്ലൂർ സ്വദേശിയായ പരേതൻ, കൊളോണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക കലാരംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. കൊളോണ്‍ കേരള സമാജം, ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് (കൊളോണ്‍ ബോണ്‍ ഇടവക) എന്നിവയിൽ വിവിധ ഭാരവാഹിത്വം വഹിച്ചിട്ടുള്ളതിനു പുറമെ രശ്മി ദ്വൈമാസികയുടെ പത്രാധിപ സമിതിയംഗവുമാണ്. കൈരളി തീയേറ്റേഴ്സ്, കൊളോണ്‍ ദർശന തീയേറ്റേഴ്സ് എന്നിവയിലൂടെ നാടക രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്.

പരേതന്‍റെ നിര്യാണത്തിൽ കൊളോണിലെ കലാസാംസ്കാരിക സംഘടനകളും ഒട്ടനവധി വ്യക്തികളും അനുശോചിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ