+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിയന്ന മലയാളി അസോസിയേഷന് പുതിയ നേതൃത്വം

വിയന്ന: വിയന്ന മലയാളി അസോസിയേഷന് പുതിയ നേതൃത്വം. ക്രിസ്മസ്, പുതുവരാഘോഷങ്ങൾ വിയന്നയിലെ സീബൻഹിർട്ടൻ പാരിഷ് ഹാളിൽ നടന്ന ചടങ്ങിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. പുതിയ ഭാരവാഹികളായി ഫി
വിയന്ന മലയാളി അസോസിയേഷന് പുതിയ  നേതൃത്വം
വിയന്ന: വിയന്ന മലയാളി അസോസിയേഷന് പുതിയ നേതൃത്വം. ക്രിസ്മസ്, പുതുവരാഘോഷങ്ങൾ വിയന്നയിലെ സീബൻഹിർട്ടൻ പാരിഷ് ഹാളിൽ നടന്ന ചടങ്ങിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്.

പുതിയ ഭാരവാഹികളായി ഫിലിപ്പ് ജോണ്‍ (രാജൻ കുറുന്തോട്ടിക്കൽ) പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സണ്ണി മണിയഞ്ചിറ, സെക്രട്ടറി ജോർജ് ഞൊണ്ടിമാക്കൽ, ജോയിന്‍റ് സെക്രട്ടറി സണ്ണി പാലാട്ടി, കാഷ്യർ ജെൻസണ്‍ തട്ടിൽ, ആർട്സ് ക്ലബ് സെക്രട്ടറി ഷാജൻ ഇല്ലിമൂട്ടിൽ, സ്പോർട്സ് ക്ലബ് സെക്രട്ടറി ലിന്േ‍റാ പാലക്കുടി, പിആർഒ രഞ്ജിത് രാജ് കുറുപ്പ് എന്നിവരേയും കമ്മിറ്റി അംഗങ്ങളായി വർഗീസ് വിതയത്തിൽ, അജി വട്ടത്തറ, മാത്യൂസ് വർഗീസ്, ബ്രിട്ടോ അടിച്ചിയിൽ സോമി ജോർജ് കൂട്ടുമ്മേൽ എന്നിവരേയും തെരഞ്ഞെടുത്തു. യൂത്ത് കോഓർഡിനേറ്റേഴ്സ് ആയി ആൻമേരി പള്ളിപ്പാട്ട്, ഡിയാന മണിയൻചിറ, ഫെലിക്സ് ചിറയിൽ കാലയിൽ, ക്രിസ്റ്റോഫ് പള്ളിപ്പാട്ട് എന്നിവരെ തെരഞ്ഞെടുത്തു.

മാത്യൂസ് കിഴക്കേക്കര ചാരിറ്റി ചെയർമാൻ ആയും കമ്മിറ്റി അംഗങ്ങളായി തോമസ് ഇലഞ്ഞിക്കൽ, സോണി ചേന്നങ്കര, സാബു പള്ളിപ്പാട്ട്, പോളി കിഴക്കേക്കര, ഷീന ഗ്രിഗറി, റ്റോമി പുതിയിടം, ബാബു തട്ടിൽ നടയ്ക്കലാൽ എന്നിവരടങ്ങിയ ചാരിറ്റി കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

ഷാജൻ ഇല്ലിമൂട്ടിൽ അവതാരകനായിരുന്ന ചടങ്ങിൽ കുട്ടികളുടെ ക്രിസ്മസ് ഗാനങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറി. പ്രസിഡന്‍റ് സോണി ചേന്നങ്കര സ്വാഗതവും ഫാ. തോമസ് കൊച്ചുചിറ ക്രിസ്മസ്, പുതുവത്സര സന്ദേശവും നൽകി. വി എം എയുടെ വാർഷിക വരവുചെലവ് കണക്കുകൾ കാഷ്യർ പോളി കിഴക്കേക്കര അവതരിപ്പിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ