+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷന്‍റെ ക്രിസ്മസ് ന്യൂഇയർ ആഘോഷം 20 ന്

ബ്രിസ്റ്റോൾ: യുബിഎംഎ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ ജനുവരി 20ന് (ശനി) നടക്കും. വെസ്റ്റ്ബെറി ഓണ്‍ട്രിയത്തിലെ ന്യൂമാൻഹാളിൽ വൈകുന്നേരം നാലിനാണ് പരിപാടികൾ. മുൻവർഷങ്ങളിലെ ആഘോഷങ്ങളെ കവ
യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷന്‍റെ ക്രിസ്മസ് ന്യൂഇയർ ആഘോഷം 20 ന്
ബ്രിസ്റ്റോൾ: യുബിഎംഎ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ ജനുവരി 20ന് (ശനി) നടക്കും. വെസ്റ്റ്ബെറി ഓണ്‍ട്രിയത്തിലെ ന്യൂമാൻഹാളിൽ വൈകുന്നേരം നാലിനാണ് പരിപാടികൾ.

മുൻവർഷങ്ങളിലെ ആഘോഷങ്ങളെ കവച്ചുവെയ്ക്കുന്ന ഗംഭീരമായ ആഘോഷപരിപാടികളാണ് അരങ്ങിലെത്തുന്നത്. ജിഷ മധു പഠിപ്പിക്കുന്ന യുബിഎംഎ ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികളും, മുതിർന്നവരുടെ സ്കിറ്റും കരോൾ ഗാനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടും. ആഘോഷത്തിന്‍റെ ഭാഗമായി വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിട്ടുണ്ട്.

ആഘോഷപരിപാടികൾ കൂടുതൽ ആകർഷകമാക്കാൻ എല്ലാവർക്കും ഡ്രസ് കോഡും നിർദ്ദേശിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി സാരിയും, പുരുഷ·ാർക്ക് സ്യൂട്ടുമാണ് വേഷം.

ബ്രിസ്റ്റോൾ ഫുഡ് ബാങ്ക് ചാരിറ്റിയുടെ ഭാഗമായി ഫുഡ് കളക്ഷനും നടത്തുന്നുണ്ട്. പ്രോഗ്രാം കോർഡിനേറ്റർമാരായ ജാക്സണ്‍ ചിറയിൽ ,ബിജു തോമസ്, ബിൻസി ജെയ്, ബീന മെജോ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രോഗ്രാം കമ്മിറ്റി മികച്ച ഒരുക്കമാണ് നടത്തിയിരിക്കുന്നത്.

റിപ്പോർട്ട്: ജെഗി ജോസഫ്